/indian-express-malayalam/media/media_files/zSKCP5O0KBtdc2P9GwHh.jpg)
ഐശ്വര്യ റായ് ബച്ചൻ, ആലിയ ഭട്ട്, ദീപിക പദുകോൺ, കരീന കപൂർ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, കങ്കണ റണാവത്ത്, നയൻതാര... ആരാധകരുടെ ബാഹുല്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും സൂപ്പർ റിച്ചാണ് ഈ നായികമാർ. ഓരോ സിനിമയ്ക്കും ഈ നടിമാർ ഈടാക്കുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
പ്രതിഫല കണക്കിൽ നിലവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബോളിവുഡ് താരം ദീപിക പദുകോൺ ആണ്. അതിസമ്പന്നരായ നായികമാരുടെ പട്ടികയിലും ഏറെ മുന്നിലാണ് ദീപിക. 497 കോടിയാണ് ദീപികയുടെ ആസ്തി. ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിലൂടെയാണ് ദീപികയുടെ വരുമാനത്തിന്റെ വലിയൊരു പങ്കും വരുന്നത്. ഓരോ ബ്രാൻഡിനും 7 മുതൽ 10 കോടി രൂപ വരെയാണ് ദീപിക ഈടാക്കുന്നത്. അതേസമയം, ഒരു ചിത്രത്തിന് ദീപിക ഈടാക്കുന്ന പ്രതിഫലം 15 മുതൽ 30 കോടി വരെ വരെയാണ്.
/indian-express-malayalam/media/media_files/2zvIuoEbxiGW2bpQ2Cx2.jpg)
കങ്കണ റണാവത്താണ് പ്രതിഫല കണക്കിൽ ദീപികയ്ക്ക് തൊട്ടു പിന്നിലുള്ള നടി. 15 കോടി മുതൽ 27 കോടി വരെയാണ് ഒരു ചിത്രത്തിന് കങ്കണ ഈടാക്കുന്നത്. 15 കോടി മുതൽ 25 കോടി വരെയാണ് പ്രിയങ്ക ചോപ്രയും കത്രീന കൈഫും ഈടാക്കുന്നത്. 10 മുതൽ 20 കോടി വരെയാണ് ആലിയയുടെ പ്രതിഫലം. കരീനയാവട്ടെ, ഓരോ ചിത്രത്തിനും 8 കോടി മുതൽ 18 കോടി വരെ ഈടാക്കുന്നു. ശ്രദ്ധാ കപൂറിന്റെ പ്രതിഫലം 7 മുതൽ 15 കോടി വരെയാണ്. 8 കോടി മുതൽ 14 കോടി വരെയാണ് വിദ്യാ ബാലൻ ഈടാക്കുന്നത്. അനുഷ്ക 8 മുതൽ 12 കോടി വരെയും, ഐശ്വര്യാറായും നയൻതാരയും ഓരോ ചിത്രത്തിനും 10 കോടിയും ഈടാക്കുന്നു. 4 മുതൽ 8 കോടി വരെയാണ് കൃതി സനോണിന്റെ പ്രതിഫലം.
എന്നാൽ, ആസ്തി വച്ചു നോക്കുമ്പോൾ അതിസമ്പന്നരായ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഐശ്വര്യ റായ് ബച്ചൻ തന്നെയാണ്. ഏകദേശം 828 കോടിയാണ് ഐശ്വര്യയുടെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ. ഗ്ലോബൽ ബാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ എന്ന രീതിയിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് ഐശ്വര്യ റായിയുടേത്.
/indian-express-malayalam/media/media_files/uploads/2018/06/Aishwarya-2.jpg)
ദുബായിൽ ഒരു ആഡംബര വില്ലയും മുംബൈയിൽ 21 കോടിയോളം വില മതിക്കുന്ന ഒരു അപ്പാർട്ട്മെന്റും ഐശ്വര്യയ്ക്കുണ്ട്. ലക്ഷ്വറി കാറുകളുടെ വിപുലമായൊരു കളക്ഷനും ഐശ്വര്യയുടെ ഗാരേജിലുണ്ട്. 7.95 കോടി രൂപയോളം വരുന്ന റോൾസ് റോയിസ് ഗോസ്റ്റ്, 1.60 കോടി രൂപ വിലയുള്ള മേഴ്സിഡസ് ബെൻസ് എസ്350ഡി കൂപ്പെ,1.58 കോടി രൂപ വില വരുന്ന ഓഡി എ8എൽ, ലെക്സസ് എൽഎക്സ്570, മെഴ്സിഡസ് ബെൻസ് എസ്500 എന്നിവയാണ് ഐശ്വര്യയുടെ ലക്ഷ്വറി കാറുകൾ.
/indian-express-malayalam/media/media_files/uploads/2017/11/priyanka-chopra-7593.jpg)
580 കോടിയോളം ആസ്തി വരുന്ന പ്രിയങ്ക ചോപ്രയാണ് ആസ്തിയിൽ രണ്ടാം സ്ഥാനത്ത്. ബോളിവുഡിനൊപ്പം ഹോളിവുഡിലും സജീവമായ പ്രിയങ്ക ലക്ഷ്വറി കാറുകളുടെ വലിയൊരു ആരാധിക കൂടിയാണ്. റോൾസ് റോയ്‌സ് ഗോസ്റ്റ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, പോർഷെ കയെൻ, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, ഓഡി ക്യൂ 7 എന്നിവയുൾപ്പെടെ നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ബിസിനസ്സ് രംഗത്തും സജീവമാണ് പ്രിയങ്ക ഇപ്പോൾ. ന്യൂയോർക്കിൽ ഒരു ആഢംബര റസ്റ്ററന്റും പ്രിയങ്കയ്ക്ക് സ്വന്തമായിട്ടുണ്ട്. അടുത്തിടെ ഹോംവെയർ പ്രൊഡക്റ്റുകളുടെ ബിസിനസും പ്രിയങ്ക ആരംഭിച്ചിരുന്നു. സോന ഹോം എസെൻഷ്യൽസ് എന്നാണ് തന്റെ സംരംഭത്തിന് പ്രിയങ്ക പേരു നൽകിയിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/06/alia-bhatt-badrinath-ki-dulhania-759-1.jpg)
ആലിയ ഭട്ടുമുണ്ട് തൊട്ടു പിന്നാലെ. 557 കോടി രൂപയാണ് ആലിയയുടെ ആസ്തി. ഔറേലിയ, കോർനെറ്റോ, ലേസ്, ഫ്രൂട്ടി, ഡ്യൂറോഫ്ലെക്സ്, മാന്യവർ, ഫ്ലിപ്കാർട്ട്, കാഡ്ബറി, ബ്ലെൻഡേഴ്സ് പ്രൈഡ് തുടങ്ങി നിരവധി ബ്രാൻഡുകളുമായും ആലിയ അസോസിയേറ്റ് ചെയ്യുന്നുണ്ട്. പ്രമോഷണൽ ഷൂട്ടുകൾക്കായി ഒരു ദിവസത്തിന് 2 കോടി രൂപയാണ് ആലിയ ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. കോടികൾ വിലമതിക്കുന്ന ഒന്നിലേറെ ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ ആലിയയ്ക്ക് മുംബൈയിലുണ്ട്. കൂടാതെ ഒരു പ്രൊഡക്ഷൻ ഹൗസും നടത്തുന്നുണ്ട് താരം. 2021-ൽ ആണ് എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് ആലിയ ആരംഭിച്ചത്. 2800 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രൊഡക്ഷൻ ഹൗസ് സ്ഥിതി ചെയ്യുന്നത് ജുഹുവിലെ ആലിയയുടെ അപ്പാർട്ട്മെന്റിനോട് ചേർന്നാണ്. Audi Q7, Audi Q5, Audi Q6, BMW 7 സീരീസ്, ലാൻഡ് റോവർ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര വാഹനങ്ങളും ആലിയയുടെ കളക്ഷനിലുണ്ട്.
/indian-express-malayalam/media/media_files/uploads/2021/09/kareena-kapoor-khan-1.jpg)
ആസ്തിയുടെ കാര്യത്തിൽ നാലാം സ്ഥാനത്ത് ദീപിക പദുകോൺ ആണ്. 440 കോടി ആസ്തിയുള്ള കരീന കപൂറാണ് ഈ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരി. ഒരു ജനപ്രിയ ബ്രാൻഡ് എൻഡോഴ്‌സർ കൂടിയാണ് കരീന. ഫാഷൻ ബ്രാൻഡായ ഗ്ലോബസുമായും കരീന സഹകരിക്കുന്നുണ്ട്. മനീഷ് മൽഹോത്ര, സബ്യസാചി, അനിത ഡോംഗ്രെ തുടങ്ങിയ ഡിസൈനർമാരുടെ പ്രിയമോഡലുകളിൽ ഒരാൾ കൂടിയാണ് കരീന കപൂർ. മുംബൈയിലെ കണ്ണായ സ്ഥലത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് ഉൾപ്പെടെ വിവിധയിടങ്ങളിലായി നിരവധി സ്വത്തുകൾ കരീന സ്വന്തമാക്കിയിട്ടുണ്ട്. ഇതൊന്നും കൂടാതെ പട്ടോഡി പാലസ് ഉൾപ്പെടെ ഭർത്താവ് സെയ്ഫ് അലിഖാന്റെ പേരിലുള്ള ആസ്തികൾ വേറെയും. റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, ലെക്‌സസ് എൽഎക്‌സ് 470, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ ആഡംബര കാറുകൾക്കും ഉടമയാണ് കരീന.
Read More Related Stories
- കൗമാരക്കാലം മുതൽ കണ്ട സ്വപ്നം മുന്നിൽ; സന്തോഷമടക്കാനാവാതെ സുചിത്ര മോഹൻലാൽ, വീഡിയോയുമായി മായ
- കുഞ്ഞാറ്റയെ ചേർത്തുപിടിച്ച് മീനാക്ഷി; ഇവർ തമ്മിൽ കൂട്ടായിരുന്നോ എന്ന് ആരാധകർ
- ഒടിടിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ
- തിരുപ്പതിയിൽ ദർശനം നടത്തി മോഹൻലാൽ; വീഡിയോ
- മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം; ഈ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ്
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us