/indian-express-malayalam/media/media_files/GP8LRyUFyahnCpiWEKfI.jpg)
New OTT Release
New OTT Release: ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഏതാനും ചിത്രങ്ങൾ കൂടി ഈ മാസം ഒടിടിയിലേക്ക് എത്തുകയാണ്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഏറ്റവും പുതിയ സിനിമകൾ ഏതെന്നു നോക്കാം.
Abraham Ozler OTT: എബ്രഹാം ഓസ്ലർ
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എബ്രഹാം ഓസ്‍ലർ. ജയറാമിനൊപ്പം മമ്മൂട്ടിയും ചിത്രത്തിലുണ്ട്. അര്‍ജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം ലഭ്യമാണ്.
Anweshippin Kandethum OTT: അന്വേഷിപ്പിൻ കണ്ടെത്തും
ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ജിനു വി എബ്രഹാമാണ് തിരക്കഥ. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.
Rani: The Real Story OTT, റാണി
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത 'റാണി: ദി റിയൽ സ്റ്റോറി' ഒടിടിയിൽ കാണാം. ഭാവന, ഹണി റോസ്, ഉർവശി, മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.
B 32 Muthal 44 Vare OTT: ബി 32 മുതൽ 44 വരെ
പെൺശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ‘ബി 32 മുതൽ 44 വരെ’ കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്പേസിൽ ലഭ്യമാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രത്തിൽ രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
Aattam OTT: ആട്ടം
ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുത്ത ആട്ടം ഇപ്പോൾ ഒടിടിയിൽ കാണാം. ആനന്ദ് ഏകര്‍ഷി എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സെറിന്‍ ഷിഹാബ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആമസോണ്‍ പ്രൈമിൽ ആട്ടം കാണാം.
Thundu OTT: തുണ്ട്
ബിജു മേനോൻ നായകനായി എത്തിയ 'തുണ്ട്' ഒടിടിയിൽ എത്തി. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനും ഛായഗ്രാഹകൻ ജിംഷി ഖാലിദും ചേർന്നാണ്. ബിജു മേനോന് പുറമെ ഷൈൻ ടോം ചാക്കോ, ഉണ്ണി മായ, അഭിരാം രാധകൃഷ്ണൻ, വിനീത തട്ടത്തിൽ, എം എസ് ഗോകുലൻ, ഷാജു ശ്രീധർ, ധർമജൻ, അൽത്താഫ് സലീം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തുണ്ട് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാം.
Premalu OTT: പ്രേമലു
തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. കേരളത്തിലെ ബോക്സ് ഓഫീസ് കീഴടക്കിയ പ്രേമലു ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രിയിലും വിജയക്കുതിപ്പ് തുടരുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ നസ്‌ലെൻ കെ ഗഫൂറും മമിത ബൈജുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പ്രണയചിത്രമാണ് പ്രേമലു. ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. 2024 മാർച്ച് 29ന് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Fighter OTT: ഫൈറ്റർ
നടൻ ഹൃത്വിക് റോഷൻ – ദീപിക പദുകോൺ കൂട്ടുകെട്ടിൽ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഫൈറ്റർ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്ററിൽ ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ എന്ന ‘പാറ്റി’ ആയിട്ടാണ് എത്തുന്നത്. ദീപിക സ്ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന ‘മിന്നി’യുടെ വേഷത്തിലുമാണ് എത്തുന്നത്. ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് എന്ന റോക്കിയായി അനിൽ കപൂറും ചിത്രത്തിലുണ്ട്. കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോളിയോട് അനുബന്ധിച്ച് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. .
Murder Mubarak OTT: മർഡർ മുബാറക്ക്
ഹോമി അദാജാനിയ സംവിധാനം ചെയ്ത മർഡർ മുബാറക്ക് ഒടിടിയിലെത്തി. പങ്കജ് ത്രിപാഠി, സാറാ അലി ഖാൻ, വിജയ് വർമ്മ, ഡിംപിൾ കപാഡിയ, കരിഷ്മ കപൂർ, ടിസ്ക ചോപ്ര, സഞ്ജയ് കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നെറ്റ്ഫ്ളിക്സിലാണ് മർഡർ മുബാറക്ക് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Lal Salaam OTT: ലാൽ സലാം
സൂപ്പർസ്റ്റാർ രജനികാന്ത് ഗസ്റ്റ് റോളിലെത്തുന്ന ആക്ഷൻ ചിത്രമാണ് ലാൽ സലാം. രജനികാന്തിനൊപ്പം വിഷ്ണു വിശാൽ, വിക്രാന്ത്, സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ രജനീകാന്താണ്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്, മാർച്ച് 21ന് ലാൽ സലാം നെറ്റ്ഫ്ളിക്സിലെത്തുമെന്നാണ് റിപ്പോർട്ട്.
Main Atal Hoon OTT: മേ അടൽ ഹൂ
അടൽ ബിഹാരി വാജ്പേയിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേ അടൽ ഹൂ ഒടിടിയിൽ. ബോളിവുഡ് താരം പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്പേയ് ആയി എത്തുന്നത്. ഉല്ലേഖ് എൻ പിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. രവി ജാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉത്കർഷ് നൈതാനിയാണ്. കാർഗിൽ യുദ്ധം, കശ്മീർ വിഷയം, ജനസംഘത്തിന്റെ വളർച്ച, രാമജന്മഭൂമി, ബിജെപിയുടെ പിറവി ലോക്സഭയിലേയ്‌ക്കുള്ള ആദ്യ ചുവടുവെയ്പ്പ്, ദേശീയത, രാഷ്‌ട്രീയ നിലപാടുകൾ എന്നിവയെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. സീ5ൽ ചിത്രം കാണാം.
Bramayugam OTT: ഭ്രമയുഗം
മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഒന്നാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സോണി ലിവിൽ ചിത്രം ലഭ്യമാണ്. .
Read More Related Stories
- "അത് തമിഴൻ്റെ സംസ്കാരമല്ല;" മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ നടൻ ഭാഗ്യരാജ്
- ത്രീ ഇഡിയറ്റ്സിലെ 'ഓൾ ഈസ് വെൽ' രംഗം ഒഴിവാക്കാൻ പലരും പറഞ്ഞു: ആർ മാധവൻ
- മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം; ഈ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ്
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
- ഇതെന്താ ജാക്കറ്റിന്റെ ഹോൾസെയിൽ കടയോ?; കരണിന്റെ വാർഡ്രോബ് കണ്ട് അമ്പരന്ന് ഫറാ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.