/indian-express-malayalam/media/media_files/Jq49aSCDh3sGULC5Rslq.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ആമിർ ഖാൻ, ആർ മാധവൻ, ശർമൻ ജോഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രമാണ് 'ത്രീ ഇഡിയറ്റ്സ്.' സംവിധായകനൊപ്പം അഭിനേതാക്കളുടെയും കരിയറിലെ പ്രാധാന ചിത്രങ്ങളിലൊന്നായ ത്രീ ഇഡിയറ്റ്സ് മാറി. സമൂഹം നേരിടുന്ന ഒരു സുപ്രധാന പ്രശ്നം നർമ്മത്തിൽ ചാലിച്ചാണ് സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിലെ ഒരു പ്രധാന രംഗം വേണ്ടിയിരുന്നില്ലെന്ന് ചില 'വിദ്വേഷി'കൾ പറഞ്ഞിരുന്നതായി ഓർക്കുകയാണ് നടൻ മാധവൻ.
"ചിത്രത്തിൽ കുട്ടി ജനിക്കുന്ന ഒരു രംഗമുണ്ട്, അതിൽ കുഞ്ഞ് ജനിച്ച ശേഷം അനക്കമില്ലാതെയാണ് കിടക്കുന്നത്. എന്നാൽ എല്ലാവരും 'ഓൾ ഈസ് വെൽ' എന്ന് പറയുമ്പോൾ കുട്ടി കാൽ അനക്കുന്നു. എന്നാൽ സിനിമ ആളുകളെ കാണിച്ചപ്പോൾ പലരും ചിത്രത്തെ അഭിനന്ദിച്ചു. പക്ഷെ ഒരു സീൻ വേണ്ടിയിരുന്നില്ലെന്നും, ഒരു കൊമേഴ്‌സ്യൽ സീൻ ആയെന്നും, അത് ഒഴിവാക്കിയിരുന്നെങ്കിൽ ചിത്രം അതേ ലെവലിൽ മുൻപോട്ട് നീങ്ങുമായിരുന്നെന്നും പറഞ്ഞിരുന്നു," കണക്ട് എഫ്എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധവൻ പറഞ്ഞു.
സംവിധായകൻ എല്ലാവരുടെയും വാക്കുകൾ കേട്ടു, എന്നാൽ അദ്ദേഹത്തിന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിന്ന് രംഗം നീക്കം ചെയ്തില്ലെന്ന് മാധവൻ പറഞ്ഞു. "തിയേറ്ററിൽ ആളുകൾ കൈയടിക്കാൻ പോകുന്ന സീൻ അതായിരിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ആ സീൻ ഒഴിവാക്കാതിരുന്നത്. പ്രീമിയർ സമയത്ത്, കൈയടിക്കാത്ത ആളുകൾ പോലും കുട്ടി ചവിട്ടുന്ന രംഗം തിയേറ്ററിൽ വന്നപ്പോൾ കൈയ്യടിച്ചു," മാധവൻ കൂട്ടിച്ചേർത്തു.
അടുത്തിടെ ത്രീ ഇഡിയറ്റ്സിലെ മധ്യപാനരംഗം ചിത്രീകരിക്കാൻ യഥാർത്ഥത്തിൽ തങ്ങൾ മദ്യപിച്ചിരുന്നതായി മാധവൻ വെളിപ്പെടുത്തിയിരുന്നു. അജയ് ദേവ്ഗൺ, ജ്യോതിക എന്നിവർക്കൊപ്പം 'ഷെയ്ത്താൻ' എന്ന ചിത്രത്തിലാണ് മാധവൻ അവസാനമായി അഭിനയിച്ചത്. 100 കോടിയിലധികം കളക്ടുചെയ്ത ചിത്രം ബോളിവുഡിലെ ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റാണ്.
Read More Related Stories
- മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം; ഈ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ്
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
- ഇതെന്താ ജാക്കറ്റിന്റെ ഹോൾസെയിൽ കടയോ?; കരണിന്റെ വാർഡ്രോബ് കണ്ട് അമ്പരന്ന് ഫറാ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.