scorecardresearch

ഇതെന്താ ജാക്കറ്റിന്റെ ഹോൾസെയിൽ കടയോ?; കരണിന്റെ വാർഡ്രോബ് കണ്ട് അമ്പരന്ന് ഫറാ ഖാൻ

കരൺ ജോഹറിന്റെ വാർഡ്രോബ് പരിചയപ്പെടുത്തുകയാണ് ഫറാ ഖാൻ വീഡിയോയിൽ

കരൺ ജോഹറിന്റെ വാർഡ്രോബ് പരിചയപ്പെടുത്തുകയാണ് ഫറാ ഖാൻ വീഡിയോയിൽ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Karan Johar

അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ടു സെലിബ്രിറ്റികളാണ് സംവിധായകരായ കരൺ ജോഹറും ഫറാ ഖാനും. കഴിഞ്ഞ ദിവസം ഫറാ ഖാൻ പങ്കിട്ടൊരു വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. കരൺ ജോഹറിന്റെ വാർഡ്രോബ് പരിചയപ്പെടുത്തുകയാണ് ഫറാ ഖാൻ വീഡിയോയിൽ. 

Advertisment

തൻ്റെ പുതിയ ക്ലോസറ്റ് നോക്കാൻ കരൺ ഫറയെ ക്ഷണിക്കുകയാണ്. കിടപ്പുമുറിയിലെ വാക്ക് ഇൻ വാർഡ്രോബിലെ കാഴ്ചകൾ പരിചയപ്പെടുത്തുന്ന കരണിനെ വീഡിയോയിൽ കാണാം. "ഇത് എൻ്റെ കിടക്കയാണ്, അവിടെ ഒന്നും സംഭവിക്കുന്നില്ല," എന്ന് കരൺ പറയുമ്പോൾ "എനിക്ക് അത് വിശ്വസിക്കാൻ കഴിയും" എന്നാണ് ഫറയുടെ മറുപടി. മോണോക്രോമാറ്റിക് ഷേഡുകളാണ് ബെഡ് റൂമിന് അഴകേകുന്നത്. 

ക്ലോസറ്റ് ടൂറിനിടെ, ഫറയുടെ ഡ്രസ്സിംഗ് സ്റ്റൈലിനെ കരൺ കളിയാക്കുന്നു. "ഇവയെല്ലാം നിങ്ങൾ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങളാണ്, കാരണം അവ യഥാർത്ഥത്തിൽ മികച്ചതാണ്." തുടർന്ന് കരൺ തൻ്റെ വിപുലമായ ജാക്കറ്റുകളുടെ ശേഖരം പ്രദർശിപ്പിക്കുന്നു. കരണിന്റെ ജാക്കറ്റ് കളക്ഷനു മുന്നിൽ  "ഞാൻ വളരെ ദരിദ്രയായി എനിക്കു തോന്നുന്നു," എന്നാണ് ഫറയുടെ മറുപടി. 

Advertisment

കരൺ തൻ്റെ ഓവർസൈസ്ഡ് വസ്ത്രങ്ങളുടെ ശേഖരവും പ്രദർശിപ്പിച്ചു.  "നിങ്ങൾ ഇവിടെ കൊണ്ടുവന്ന എല്ലാ നർത്തകിമാരുടെ വസ്ത്രങ്ങളും ഇവിടെ സൂക്ഷിച്ചുവച്ചിരിക്കുകയാണല്ലേ" എന്നായിരുന്നു ഫറ കരണിനെ പരിഹസിച്ചത്. 

കരൺ ഇപ്പോൾ തൻ്റെ ഏറ്റവും പുതിയ ചിത്രമായ യോദ്ധയുടെ പ്രമോഷൻ തിരക്കിലാണ്. സിദ്ധാർത്ഥ് മൽഹോത്രയും  ദിഷ പടാനിയുമാണ് ചിത്രത്തിൽ  പ്രധാന വേഷങ്ങൾ ചെയ്യുന്നത്. 

Read More Related Stories 

Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: