scorecardresearch

ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്

" ആർട്ടിസ്റ്റെന്ന രീതിയിൽ അവളെ കടത്തിവെട്ടാനാവില്ല. ഞാൻ അവളുടെ ഒരു വലിയ ഫാനാണ്"

" ആർട്ടിസ്റ്റെന്ന രീതിയിൽ അവളെ കടത്തിവെട്ടാനാവില്ല. ഞാൻ അവളുടെ ഒരു വലിയ ഫാനാണ്"

author-image
Entertainment Desk
New Update
Kalpana Urvashi

തിരുവിതാംകൂര്‍ സഹോദരിർ എന്നറിയപ്പെട്ട ലളിത, പത്മിനി, രാഗിണിമാരെ പോലെയാണ് മലയാളസിനിമയ്ക്ക് കലാരഞ്ജിനി, കൽപ്പന, ഉര്‍വശി സഹോദരിമാരും. ഒരേ കുടുംബത്തിൽ നിന്നെത്തിയ മൂന്നുപേരെയും സിനിമാപ്രേമികൾക്ക് അത്രയിഷ്ടമാണ്. ഇവരിൽ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ കൽപ്പനയും കലാരഞ്ജിനിയും എക്കാലവും എടുത്തു പറഞ്ഞിരുന്നത് ഉർവശിയുടെ പേരായിരുന്നു. ഉർവശിയ്ക്ക് പകരം ഉർവശി മാത്രമെന്ന് പ്രേക്ഷകരെ പോലെ ഈ സഹോദരിമാരും ഉറപ്പിച്ചു തന്നെ പറയും.

Advertisment

വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ ഉർവശിയെ കുറിച്ച് കൽപ്പന പറഞ്ഞ വാക്കുകൾ ഈ സഹോദരിമാർക്കിടയിലെ പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും കൂടി തെളിവാണ്. 'തനിച്ചല്ല ഞാൻ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം 2012ൽ കൽപ്പന സ്വന്തമാക്കിയിരുന്നു. ദേശീയ പുരസ്കാര നേട്ടത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കൽപ്പന.  ആ റോൾ ഉർവശിയേക്കാൾ മികച്ചതായി ചെയ്യാൻ കഴിഞ്ഞുവെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് "ഉർവശിയേക്കാൾ മികച്ചതായി പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. ആർട്ടിസ്റ്റെന്ന രീതിയിൽ അവളെ കടത്തിവെട്ടാനാവില്ല. ഞാൻ അവളുടെ ഒരു വലിയ ഫാനാണ്. കുഞ്ഞിലെ തൊട്ട് എനിക്ക് അറിയാവുന്നതല്ലേ.. ഞാൻ എടുത്തോണ്ട് നടന്ന കുട്ടിയല്ലേ... മനുഷ്യരുടെ വെട്ടത്ത് വരാതെ, ഒരാൾ ഒരു കാര്യം ചോദിച്ചാൽ കരയുന്ന കുട്ടിയായിരുന്നു അവൾ. ആ അവളിൽ നിന്നും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പെർഫോമൻസാണ് കാണാനാവുക.  ഇതൊരുപക്ഷേ റസിയ അവളാണ് ചെയ്തിരുന്നതെങ്കിൽ ഏറ്റവും നല്ല നടിയ്ക്കുള്ള അവാർഡാവും അവൾ വാങ്ങിക്കുക, സഹനടിക്കുള്ളതല്ല." കൽപ്പനയുടെ വാക്കുകളിങ്ങനെ. 

പഴയകാല നാടക സിനിമാ അഭിനേതാവ് ആയിരുന്ന വിപി നായരുടെയും നർത്തകി ആയിരുന്ന വിജയലക്ഷ്മി അമ്മയുടെയും മക്കളാണ് ഉർവശിയും കൽപ്പനയും കലാരഞ്ജിനിയും. 1978ൽ പുറത്തിറങ്ങിയ മദനോൽസവം എന്ന ചിത്രത്തിലൂടെയാണ് കലാരഞ്ജിനി ബാലതാരമായി മലയാള സിനിമയിലെത്തിയത്. രണ്ടാമത്തെ സഹോദരിയായ കൽപന 1980ൽ ദിഗ്വിജയം എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി. കൂട്ടത്തിലെ ഏറ്റവും ഇളയ സഹോദരിയാണ് നടി ഉർവശി. കവിത രഞ്ജിനി എന്നാണ് ഉർവശിയുടെ യഥാർത്ഥ പേര്. 1979-ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന സിനിമയിൽ ബാലതാരമായാണ്  ഉർവശി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 

Read More Related Stories 

Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: