scorecardresearch

മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം; ഈ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ്

ആടുജീവിതത്തിന് വഴിയൊരുക്കിയ മഞ്ഞുമ്മൽ ബോയ്സിനോടും, പ്രേമലുവിനോടും, ഭ്രമയുഗത്തോടും കടപ്പെട്ടിരിക്കുന്നു, പൃഥ്വിരാജ്

ആടുജീവിതത്തിന് വഴിയൊരുക്കിയ മഞ്ഞുമ്മൽ ബോയ്സിനോടും, പ്രേമലുവിനോടും, ഭ്രമയുഗത്തോടും കടപ്പെട്ടിരിക്കുന്നു, പൃഥ്വിരാജ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prithviraj | Premalu | Manjummel Boys

കഥാപാത്രമായി മാറാൻ 30 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചത്

നടൻ പൃഥ്വിരാജിന്റെയും സംവിധായകൻ ബ്ലെസിയുടെയും സ്വപ്ന ചിത്രമാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പൂർത്തിയാകുന്ന 'ആടുജീവിതം.' ചിത്രത്തിന്റെ റിലീസടുക്കെ പ്രെമോഷൻ തിരക്കിലാണ് അണിയറ പ്രവർത്തകർ. 'ഫിലിംകമ്പാനിയന്' നൽകിയ അഭിമുഖത്തിൽ അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

Advertisment

മലയാളം സിനമകൾ തുടങ്ങുന്നതിന് മുൻപ് ചിത്രത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി രോഖപ്പെടുത്താറുണ്ട്. ബോളിവുഡ് അടക്കമുള്ള ചലച്ചിത്ര മേഖലകളിൽ ഇത്തരം ഒരു സമീപനം കാണാറില്ല. എന്താണ് ഇതിനു പിന്നിലെ കാരണം എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി. ചോദ്യം കോട്ട് ഒന്ന് ആശ്ചര്യപ്പെട്ടാണ് പൃത്വി മറുപടി ആരംഭിക്കുന്നത്.

"ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം- ഈ ചിത്രങ്ങളെല്ലാം വലിയ വിജയമാണ്. ബോക്സ് ഓഫീസ് കളക്ഷന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഞാനിത് പറയുന്നത്, ഈ സിനിമകളെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. അതിന്റെ പ്രയോജനം എനിക്കും ലഭിക്കുന്നുണ്ട്. 

എന്തുകൊണ്ടാണ് ഗോട് ലൈഫിനോട് പെട്ടന്നൊരു താൽപര്യം ഉണ്ടായത്. എന്തുകൊണ്ടാണ് ഈ ചിത്രത്തെ പ്രതീക്ഷയോടെ മലയാളത്തിലെ വലിയൊരു റിലീസായി കണക്കാക്കുന്നത്. ഞാൻ മഞ്ഞുമ്മൽ ബോയ്സിനോടും, പ്രേമലുവിനോടും, ഭ്രമയുഗത്തോടും അതിന് കടപ്പെട്ടിരിക്കുന്നു. എനിക്ക് അറിയാം അവരുടെ വിജയമാണ് എന്റെ വിജയത്തിന് വഴിയൊരുക്കുന്നത്. അങ്ങനെ വരുമ്പോൾ ഇതൊരു സ്വാർത്ഥമായ കാര്യമാണ്," പൃഥ്വിരാജ് പറഞ്ഞു.

Advertisment

മാർച്ച് 28നാണ് ആടുജീവിതം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിനു വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. ആടുജീവിതത്തിലെ നജീബായി മാറാൻ 30 കിലോയോളമാണ് പൃഥ്വി ശരീരഭാരം കുറച്ചത്. 

പൃഥ്വിരാജിനൊപ്പം അമല പോൾ, ജിമ്മി ജീൻ ലൂയിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എ ആർ റഹ്മാൻ സംഗീത സംവിധാനവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചത് ശ്രീകർ പ്രസാദാണ്.

Read More Related Stories 

Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: