/indian-express-malayalam/media/media_files/ENWYo56MYnOCWW8ae5ds.jpg)
ചിത്രം: യൂട്യൂബ്/ താര കല്യാൺ
മലയാളികളുടെ പ്രിയ നടിയാണ് നർത്തകി കൂടിയായ താര കല്യാൺ. താര കല്യാണിന്റെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെടുത്തിയ രോഗാവസ്ഥയെ കുറിച്ച് അടുത്തിടെ മകൾ സൗഭാഗ്യ വെങ്കിടേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് അമ്മയ്ക്ക് ബാധിച്ചതെന്നാണ് സൗഭാഗ്യ പറഞ്ഞത്.
കുറച്ച് കാലമായി ഈ അവസ്ഥ താര കല്യാൺ നേരിടുകയായിരുന്നെന്നും, രണ്ടു വർഷം മുൻപ് തൈറോയ്ഡ് ശസ്ത്രക്രിയയും നടത്തിയിരുന്നതായി സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ താര കല്യാണിന് ശസ്ത്രക്രിയ പൂർത്തിയായതിന്റെ വിശേഷങ്ങളാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. താര കല്യാണിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചത്.
ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് തിരിക്കുന്നത് മുതലുള്ള എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ. രോഗത്തെ തുടർന്ന് അമ്മയ്ക്ക് സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും, ഓരോ വാക്ക് പറഞ്ഞ് കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാകാറുണ്ടെന്നും സൗഭാഗ്യ പറഞ്ഞു. ആശുപത്രിയിൽ എത്തിയ താരയ്ക്കും കുടുംബത്തിനും ഡോക്ടർമാർ ചികിത്സാ രീതികൾ വിശദീകരിക്കുന്നുണ്ട്.
രാവിലെ 8 മണിയോടെ അമ്മയെ ശസ്ത്രക്രിയക്കായി കൊണ്ടുപോയതായും, ലഘുവായ നടപടിക്രമങ്ങൾ മാത്രമാണ് ഉള്ളതെന്നും സൗഭാഗ്യ പറഞ്ഞു. മണിക്കൂർ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയ ആണെങ്കിലും, ആറ്- ഏഴു മണിക്കൂറോളം ഒബ്സർവേഷനിൽ കഴിയഞ്ഞ ശേഷ മാത്രമാണ് റൂമിലേക്ക് മാറ്റുകയെന്നും, എല്ലാം ഭംഗിയായി കഴിഞ്ഞതായും സൗഭാഗ്യ കൂട്ടിച്ചേർത്തു.
"ഇതോട് കൂടി ഒരു വലിയ കടമ്പ കഴഞ്ഞെന്ന് വിശ്വസിക്കാനാണ് ആഗ്രഹം. പെർമനന്റ് പ്രൊസീജിയറാണ് ചെയ്തിരിക്കുന്നത്. ഡോക്ടർ പറഞ്ഞത് 90 ശതമാനം ആളുകളിലും ഇത് വിജയിക്കാറുണ്ടെന്നാണ്. 10 ശതമാനം പേരിൽ മാത്രമാണ് പരാജയം ഉണ്ടാകാറ്. ഞങ്ങളുടെ ഏക പ്രാർത്ഥന ഞങ്ങൾ ആ 10 ശതമാനത്തിൽ ആകരുതേ എന്നാണ്. ശബ്ദം തിരികെ കിട്ടട്ടെ.
ശബ്ദം തിരികെ കിട്ടുമ്പോൾ നമുക്ക് ഇതുവരെ ഉണ്ടായിരുന്ന ശബ്ദം ആയിരിക്കില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ടോൺ ഉറപ്പായിട്ടും വ്യത്യസ്തപ്പെടും. നമ്മൾ സംസാരിക്കുന്ന ഒരു കാര്യം മറ്റൊരാൾക്ക് എളുപ്പത്തിൽ മനസിലാകണം അത്രയൊക്കെ ഉള്ളു ആഗ്രഹം," സൗഭാഗ്യ പറഞ്ഞു.
എന്താണ് സ്പാസ് മോഡിക് ഡിസ്ഫോണിയ?
തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്, അതില്‍ അഡക്ടര്‍ എന്ന സ്‌റ്റേജാണ് താര കല്യാണിന്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്‌ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നത് എന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.
Read More Related Stories
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി ആരെന്നറിയാമോ?
- കൗമാരക്കാലം മുതൽ കണ്ട സ്വപ്നം മുന്നിൽ; സന്തോഷമടക്കാനാവാതെ സുചിത്ര മോഹൻലാൽ, വീഡിയോയുമായി മായ
- കുഞ്ഞാറ്റയെ ചേർത്തുപിടിച്ച് മീനാക്ഷി; ഇവർ തമ്മിൽ കൂട്ടായിരുന്നോ എന്ന് ആരാധകർ
- ഒടിടിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ
- തിരുപ്പതിയിൽ ദർശനം നടത്തി മോഹൻലാൽ; വീഡിയോ
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.