/indian-express-malayalam/media/media_files/L7p1t0wBOZXlvU7bACVi.jpg)
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെ മകളാണ് വിസ്മയ എന്ന മായ. സഹോദരന്‍ പ്രണവ് സിനിമയില്‍ എത്തി എങ്കിലും മായ സിനിമയില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന ആളാണ്. അമ്മയോടൊപ്പം വല്ലപ്പോഴുമുള്ള ഒരു അപ്പിയറന്‍സ്, അല്ലെങ്കില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ്, അതില്‍ തീരും മായയുടെ പബ്ലിക് ഇടപെടലുകള്‍. അത് കൊണ്ട് തന്നെ മായയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഏറെ ശ്രദ്ധേയമാവാറുണ്ട്.
ഇപ്പോഴിതാ, തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിനു സാക്ഷിയായ സന്തോഷം പങ്കിടുകയാണ് മായ.
"ടീനേജ് കാലം മുതൽ സ്റ്റുവാർട്ടിന്റെ ഫാൻ ഗേളായ രണ്ടുപേർ. ഓരോ വരികളും അവർക്കു കാണാപ്പാഠമാണ്. ഹൃദയം തുറന്ന് അവരൊപ്പം പാടുന്നത് കണ്ടോ?" മായ കുറിക്കുന്നു.
ബ്രിട്ടീഷ് റോക്ക്/പോപ്പ് ഗായകനായ റോഡ് സ്റ്റിവാർട്ടിന്റെ പെർഫോമൻസ് ആസ്വദിക്കുന്ന സുചിത്ര മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക. "എൻ്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. എൻ്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവർക്ക് അറിയാം," വിസ്മയ കുറിക്കുന്നു.
സർ റോഡ് സ്റ്റിവാർട്ട് എന്നറിയപ്പെടുന്ന സർ റോഡ്രിക്ക് ഡേവിഡ് സ്റ്റിവാർഡ് ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഗായകനാണ്. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിഞ്ഞ കലാകാരന്മാരുടെ ലിസ്റ്റിലും മുൻപന്തിയിലാണ് സ്റ്റിവാർട്ട്. 120 ദശലക്ഷത്തിലധികം റെക്കോർഡുകളാണ് സ്റ്റിവാർട്ടിന്റേതായി വിറ്റഴിഞ്ഞത്. 2008ൽ ബിൽബോർഡ് മാഗസിന്റെ ഏറ്റവും സക്സസ്ഫുളായ 100 കലാകാരന്മാരുടെ പട്ടികയിൽ 17-ംാ സ്ഥാനം സ്റ്റിവാർട്ട് സ്വന്തമാക്കിയിരുന്നു. ഗ്രാമി പുരസ്കാരം, ബ്രിട്ട് പുരസ്കാരം എന്നിവയും സ്റ്റിവാർട്ട് നേടിയിട്ടുണ്ട്.
Read More Related Stories
- കുഞ്ഞാറ്റയെ ചേർത്തുപിടിച്ച് മീനാക്ഷി; ഇവർ തമ്മിൽ കൂട്ടായിരുന്നോ എന്ന് ആരാധകർ
- ഒടിടിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ
- തിരുപ്പതിയിൽ ദർശനം നടത്തി മോഹൻലാൽ; വീഡിയോ
- മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം; ഈ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ്
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.