scorecardresearch

അമേരിക്കയിൽ വിഷു ആഘോഷിച്ച് നടി സംവൃത സുനിൽ

ഭർത്താവ് അഖിലിനും സഹോദരി സഞ്ജുക്തയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും സംവൃത പങ്കുവച്ചിട്ടുണ്ട്

ഭർത്താവ് അഖിലിനും സഹോദരി സഞ്ജുക്തയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും സംവൃത പങ്കുവച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Samvritha Akhil | Samvritha Sunil Photos

ചിത്രം: ഇൻസ്റ്റഗ്രാം/ സംവൃത

മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവൃത, വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സംവൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ച, കേരളത്തനിമയിലുള്ള വിഷു ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisment

കേരളാ സാരിയണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഭർത്താവ് അഖിലും സോഹോദരി സഞ്ജുക്തയും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ ലാൽ ജോസ്, നടി ശ്രിന്ദ, നിമിഷ സജയൻ എന്നിവർ ചിത്രത്തിൽ കമന്റു ചെയ്തിട്ടുണ്ട്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, നാലു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

Advertisment

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ, 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

Read More Entertainment Stories Here

Samvritha Sunil Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: