/indian-express-malayalam/media/media_files/3ocyF8Z71vkoVQhy4vmB.jpg)
Salaar OTT Release Date
Salaar OTT: പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാര്‍ ഒടിടിയിലേക്ക്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ 'കെജിഎഫ് -2'ന് ശേഷം 5 ഭാഷകളിലായി എത്തിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് സലാർ.
പ്രഭാസ് ദേവയായും, പൃഥ്വിരാജ് വരദയായും എത്തിയ ചിത്രം ഖാൻസാർ എന്ന സാങ്കൽപ്പിക നഗരത്തെ ഇതിവൃത്തമാക്കിയാണ് പുരോഗമിക്കുന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരുടെയും സുഹൃത്ത് ബന്ധത്തിന്റെയും ഇരുവരും എങ്ങനെ കൊടും ശത്രുകളായി മാറുന്നു എന്നുമാണ് 'സലാർ പാർട്ട് 1- സിസ് ഫയർ' പറയുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും ചിത്രത്തിലുണ്ട്.
തീയേറ്ററുകളിൽ നല്ല സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. 'സലാർ' കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്.
/indian-express-malayalam/media/media_files/fkEuZrYMHtg8cwatsLAg.jpg)
നെറ്റ്ഫ്ളിക്സാണ് സലാറിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 20ന് സലാർ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More Entertainment Stories Here
- Animal OTT: തിയേറ്ററിൽ കണ്ടതിലും 8 മിനിറ്റ് അധികം; രൺബീറിന്റെ അനിമൽ ഒടിടിയിലേക്ക്
- മലൈക്കോട്ടൈ എവിടെയാണ് എന്നറിയാമോ?
- സൂര്യന്റെ തീ, ഈ കോട്ട ചാമ്പലാക്കും; ദൃശ്യവിരുന്നൊരുക്കി 'മലൈക്കോട്ടൈ
- ആനയുടെ തലവട്ടം കണ്ടാൽ ജയറാമിനറിയാം ആരാണ് ആ കേമനെന്ന്: വീഡിയോ
- ലഗേജ് എത്താൻ വൈകി; കാത്തിരിപ്പുസമയം ആഘോഷമാക്കി ശിവമണിയുടെ പെർഫോമൻസ്
- ഗേറ്റ് എവിടെക്കണ്ടാലും ആടിക്കോണം, പ്രായമൊന്നും നോക്കരുതെന്ന് അംബിക; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us