scorecardresearch

ഇത്രയും കാലം മിണ്ടാതിരുന്നതാണ്, ഇനി നിയമപരമായി നേരിടും: താക്കീതുമായി സായ് പല്ലവി

തന്നെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സായ് പല്ലവി 

തന്നെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സായ് പല്ലവി 

author-image
Entertainment Desk
New Update
Sai Pallavi vegetarian

സായ് പല്ലവി

നിതേഷ് തിവാരി ചിത്രം രാമായണത്തിൽ സീതയായി അഭിനയിക്കുന്നതിനായി സായ് പല്ലവി വെജിറ്റേറിയൻ ആവുന്നു എന്ന വാർത്തകൾ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി. ഇനിയും ഇതു തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ സായി പറയുന്നത്. സായ് പല്ലവി വെജിറ്റേറിയൻ ആയി മാറിയെന്ന് ഒരു തമിഴ് പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

Advertisment

“മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികൾ / കെട്ടിച്ചമച്ച നുണകൾ / തെറ്റായ പ്രസ്താവനകൾ ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നത് കാണുമ്പോഴെല്ലാം ഞാൻ നിശബ്ദത പാലിക്കാറുണ്ട്. പക്ഷേ ഇത് പ്രതികരിക്കേണ്ട സമയമാണ്. ഇത് തനിയെ അവസാനിക്കുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് എൻ്റെ സിനിമകളുടെ റിലീസുകൾ/ പ്രഖ്യാപനങ്ങൾ/ എൻ്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ഒക്കെ വരുന്ന സമയത്ത് ഇത് തുടർച്ചയായി സംഭവിക്കുന്നതിനാൽ ഞാൻ പ്രതികരിക്കുന്നു.   അടുത്ത തവണ, ഏതെങ്കിലും "പ്രശസ്ത" പേജോ മാധ്യമമോ/ വ്യക്തിയോ വാർത്തയുടെയോ, ഗോസിപ്പിൻ്റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാൽ നിങ്ങൾ നിയമപരമായി എന്നിൽ നിന്നും കേൾക്കും!" സായ് പല്ലവി കുറിച്ചു. 

രസകരമായ വസ്തുത എന്തെന്നാൽ, സായ് പല്ലവി എല്ലായ്പ്പോഴും വെജിറ്റേറിയനാണ് എന്നതാണ്.  “ഞാൻ ഒരു വെജിറ്റേറിയനാണ്.  ഒരു ജീവൻ മരിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. എനിക്ക് മറ്റൊരാളെ വേദനിപ്പിക്കാൻ കഴിയില്ല," എന്നാണ് മുൻപൊരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞത്.

Advertisment

അതിനിടെ, ചിത്രത്തിൽ രാമനായി എത്തുന്ന രൺബീർ കപൂർ തൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായി വെജിറ്റേറിയനായി എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ രൺബീർ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
 
 ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വർധിപ്പിച്ചുകൊണ്ട്, രാമായണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സണ്ണി ഡിയോൾ അടുത്തിടെ സ്‌ക്രീൻ ലൈവിൻ്റെ മൂന്നാം പതിപ്പിൽ വെളിപ്പെടുത്തി. സഹോദരൻ ബോബി ഡിയോളിനൊപ്പം, ഈ പ്രോജക്റ്റിൽ തനിക്ക് ഒരു പ്രധാന റോളുണ്ടെന്ന് സണ്ണി സ്ഥിരീകരിച്ചു. "അവതാർ, പ്ലാനറ്റ് ഓഫ് ദ ഏപ്സ് എന്നീ സിനിമകൾ നിർമ്മിച്ച രീതിയിൽ നിർമ്മിക്കാൻ അവർ ശ്രമിക്കുന്നതിനാൽ രാമായണം ഒരു നീണ്ട പ്രോജക്റ്റാണ്. ആ സാങ്കേതിക വിദഗ്ധരെല്ലാം ഇതിൻ്റെ ഭാഗമാണ്.  കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് എഴുത്തുകാരനും സംവിധായകനും വളരെ വ്യക്തതയുണ്ട്." 

Read More

Sai Pallavi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: