/indian-express-malayalam/media/media_files/2024/12/19/IirJiicpgoj5UvLAQ8n0.jpg)
Rifle Club OTT Release Date & Platform: When and Where to Watch
Rifle Club OTT Release Date & Platform: തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്ബ്'. പുത്തൻ പുതിയ ചിത്രങ്ങൾ തിയേറ്ററിൽ എത്തിയിട്ടും അഞ്ചാം വാരവും റൈഫിൾ ക്ലബ്ബ് നൂറിലധികം സ്ക്രീനുകളിൽ പ്രദർശനം തുടരുകയാണ്.
സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഉഗ്രൻ വേട്ടക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ഇടയിലേക്ക്, വേട്ട പഠിക്കാൻ എത്തുന്ന ഒരു സിനിമാതാരത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം അപ്രതീക്ഷിതമായ കൈവഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.
വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, അനുരാഗ് കശ്യപ്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണിത്.
ശ്യാം പുഷ്കരൻ, ദിലീഷ് നായർ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്‍റെ സിനിമോട്ടോഗ്രാഫി നിർവ്വഹിച്ചതും ആഷിഖ് അബു തന്നെ. റെക്സ് വിജയൻ മ്യൂസിക്കും വി സാജന്‍റെ എഡിറ്റിംഗും നിർവ്വഹിച്ചു. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരാണ് ചിത്രം നിർമിച്ചത്.
ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ളൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് നെറ്റ്ഫ്ളിക്സ് ആണ്. ചിത്രം ജനുവരി 16 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Read More
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.