/indian-express-malayalam/media/media_files/4gVhAZcpwXNthULeXrbR.jpg)
2005 ഓണത്തിനാണ് നരൻ റിലീസായത്
കൊച്ചി: ഓരോ സിനിമയുടെ ചിത്രീകരണ സമയത്തും അണിയറക്കാർക്കിടയിൽ തർക്കങ്ങളും അഭിപ്രായ ഭിന്നതയും ഉണ്ടാകുന്നത് സാധാരണമാണ്. ചിത്രത്തിന്റെ ഫൈനൽ ഔട്ട് പുട്ടിനെ സംബന്ധിച്ചാകും ഇത്തരം തർക്കത്തിലധികവും. പണ്ട് കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ പ്രിവ്യു കണ്ട് നിർമാതാവ് എം മണിയ്ക്ക് ഇഷ്ടമായില്ലെന്ന് സംവിധായകൻ ടിഎസ് സുരേഷ് ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
നരൻ എന്ന് സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ അത്തരമൊരു സംഭവം സിനിമയുടെ തിരക്കഥാകൃത്തായ സംവിധായകൻ കൂടിയായ രഞ്ജൻ പ്രമോദ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നരൻ സിനിമയിലെ അത്തരമൊരു സംഭവം ഓർത്തെടുക്കുന്നത്.
"നരൻ എന്ന സിനിമയുടെ പ്രൊഡക്ഷൻ നടക്കുന്ന സമയത്തും റിലീസ് ചെയ്യുന്നതിൻറെ തലേദിവസം വരെയും അതൊരു ഹിറ്റ് സിനിമയല്ല. അത് ഒരു വൻ പരാജയം ആകാൻ പോകുന്ന ഒരു സിനിമയായിരുന്നു. കാരണം അത് ആർക്കും അങ്ങനെ വർക്ക് ആയില്ല. റിലീസിന് മുൻപ് കണ്ട ആളുകൾക്ക്. അതിൻറെ ഡബിൾ പോസിറ്റീവ് ജോഷി സാർ ആദ്യം എഡിറ്റ് ചെയ്തിട്ട് കാണിച്ച സമയത്ത് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ഭയങ്കരമായി ചൂടാവുകയാണ് ചെയ്തത്. എനിക്ക് ഈ സിനിമ വേണ്ട എന്നാണ് പുള്ളി പറഞ്ഞിരുന്നത്. പക്ഷേ ഫുൾ എഡിറ്റഡ് പതിപ്പല്ല പുള്ളി കണ്ടത്, കുറച്ച് ലാഗ് ഉള്ള കട്ട് ആയിരുന്നു. ഡബ്ബിംഗ് കഴിഞ്ഞ് ഉടനെയുള്ള കട്ട് ആണ്. അല്ലാതെ ഫൈനൽ ട്രിംഡ് വെർഷൻ ആയിരുന്നില്ല. എന്നാൽപ്പോലും അതിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല പുള്ളിക്ക്. പുള്ളി ആകെ തകർന്നുപോയി ഇത് കണ്ട സമയത്ത്. കാരണം അതുവരെയുള്ള ഒരു കൺവെൻഷണൽ മാസ് ഫിലിമിനകത്തുള്ള ഒന്നും അതിനകത്തില്ല സത്യത്തിൽ"-രഞ്ജൻ പ്രമോദ് പറഞ്ഞു.
രഞ്ജൻ പ്രമോദിൻറെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത നരൻ 2005 ലെ ഓണം റിലീസ് ആയിരുന്നു. മോഹൻലാൽ മുള്ളൻകൊല്ലി വേലായുധനായി ആറാടിയ ചിത്രം തിയറ്ററുകളിൽ വൻ ഹിറ്റായിരുന്നു. സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us