scorecardresearch

Rekhachithram & Marco OTT: രേഖാചിത്രവും മാർക്കോയും ഒടിടിയില്‍ എവിടെ കാണാം?

Rekhachithram and Marco OTT Release Date & Platform: തിയേറ്ററിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന രേഖാചിത്രം, മാർക്കോ എന്നിവ ഒടിടിയിൽ എവിടെയാണ് സ്ട്രീം ചെയ്യുക? 

Rekhachithram and Marco OTT Release Date & Platform: തിയേറ്ററിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന രേഖാചിത്രം, മാർക്കോ എന്നിവ ഒടിടിയിൽ എവിടെയാണ് സ്ട്രീം ചെയ്യുക? 

author-image
Entertainment Desk
New Update
Rekhachithram Marco OTT Release Date Platform

Rekhachithram and Marco OTT Release Date & Platform

Rekhachithram & Marco OTT Release Date & Platform: ഡിസംബർ, ജനുവരി മാസങ്ങളിലായി തിയേറ്ററുകളിലെത്തിയ ചിത്രങ്ങളാണ്  ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രവും ഹനീഫ് അദേനി-ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'മാര്‍ക്കോ'യും. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ഇരുചിത്രങ്ങൾക്കും സാധിച്ചിരുന്നു. ഡിസംബർ 20നാണ് മാർക്കോ തിയേറ്ററിൽ എത്തിയത്. ജനുവരി ഒമ്പതിന് രേഖാചിത്രവും റിലീസിനെത്തി. ഇരുചിത്രങ്ങളും ഇപ്പോഴും ബോക്സ് ഓഫീസിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Advertisment

മാർക്കോ ഇതിനകം ബോക്സ് ഓഫീസിൽ നിന്നും 116 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്. അതേസമയം, 50 കോടിയ്ക്കു മേലെയാണ് രേഖാചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ.

രാമു സുനിലിന്റെ കഥയ്ക്ക് രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥയൊരുക്കിയ രേഖാചിത്രത്തിൽ ആസിഫ്, അനശ്വര എന്നിവരെ കൂടാതെ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് മാർക്കോയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം  നിര്‍മ്മിച്ചത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയത്  പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റൺ ആണ്. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ' മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ പടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 

Advertisment

മാർക്കോയുടെയും രേഖാചിത്രത്തിന്റെയും ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോണിലിവാണ് രേഖാചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്  സ്വന്തമാക്കിയത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി അവസാനവാരമോ മാർച്ച് ആദ്യവാരമോ ആയി രേഖാചിത്രം ഒടിടിയിൽ പ്രതീക്ഷിക്കാം എന്നാണ് നിലവിലെ റിപ്പോർട്ട്.  എന്നാൽ, രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

സോണി ലിവ് തന്നെയാണ് മാർക്കോയുടെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ്   ഇൻഡസ്‍ട്രി ട്രാക്കര്‍മാര്‍ പറയുന്നത്.  തിയേറ്റർ റിലീസിനു മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്തു മാറ്റിയ സീനുകൾ കൂടി ഉള്‍പ്പെടുത്തിയാണ് മാർക്കോ ഒ.ടി.ടിയില്‍ എത്തുക എന്നും റിപ്പോർട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലും മാർക്കോ ഒടിടിയിൽ ലഭ്യമാവും. അധികം വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നാണ് വിവരം. 

Read Here

Anaswara Rajan Asif Ali New Release Unni Mukundan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: