/indian-express-malayalam/media/media_files/2025/01/15/JEAv53zFTWZ8EVREv3Ou.jpg)
Rekhachithram box office collections day 6
Rekhachithram Box Office Collection Day 6: ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' തിയേറ്ററിൽ വിജയക്കുതിപ്പു തുടരുന്നു. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ചിത്രമാണിത്.
റിലീസിന്റെ ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ കരുത്തു തെളിയിച്ച ചിത്രം, ആറു ദിനം പിന്നിടുമ്പോൾ 34.3 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ചയോടെ ചിത്രം 50 കോടി ക്ലബ്ബിലെത്താനുള്ള സാധ്യതകളുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രത്തിന്റെ നിർമ്മാണം. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അപ്പു പ്രഭാകർ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും നിർവഹിച്ചു.
Read More
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.