/indian-express-malayalam/media/media_files/2025/05/21/CaMYlRDHv4IEayEzov2x.jpg)
രവി മോഹനും ആരതിയും
Ravi Mohan Divorce Row: നടൻ രവി മോഹന്റെയും ആരതിയുടെ വിവാഹമോചന കേസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും തങ്ങളുടെ ഭാഗം വിശദമാക്കി കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, പ്രതിമാസം ജീവനാംശമായി ആരതി ആവശ്യപ്പെട്ട തുകയാണ് ചർച്ചയാവുന്നത്.
രവി മോഹൻ- ആരതി വിവാഹമോചന കേസ് കോടതിയിൽ നടക്കുകയാണ്. പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ആരതി ഹർജി നൽകി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ചെന്നൈയിലെ കുടുംബക്ഷേമ കോടതിയിൽ, കഴിഞ്ഞ ദിവസം ആരതിയും രവിയും ഹാജരായിരുന്നു എന്നും റിപ്പോർട്ടുണ്ട്. നേരത്തെ, ഒത്തുതീർപ്പിലെത്താൻ മൂന്ന് റൗണ്ട് മധ്യസ്ഥ ചർച്ചകൾ നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. അതിനെക്കുറിച്ചുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. വാദം കേൾക്കുന്നതിനിടെ, വിവാഹബന്ധം തുടരാൻ തനിക്ക് താൽപ്പര്യമില്ലെന്ന് രവി മോഹൻ ആവർത്തിച്ചതായും വീണ്ടും ഒന്നിക്കാനുള്ള ആരതിയുടെ അപേക്ഷ നിരസിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്.
വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി മോഹന്റെ അഭിഭാഷകനും കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതിന് മറുപടിയായി, രവി മോഹനിൽ നിന്ന് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ആരതി പുതിയ ഹർജി സമർപ്പിച്ചിരിക്കുകയാണ്. രണ്ട് ഹർജികളും പരിഗണിച്ച കോടതി, ഇരു കക്ഷികളോടും മറുപടി നൽകാൻ നിർദ്ദേശിക്കുകയും തുടർ നടപടികൾക്കായി വാദം കേൾക്കൽ ജൂൺ 12ലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രവി മോഹന്‍ തന്റെ വിവാഹമോചനത്തേക്കുറിച്ച് സുദീർഘമായ കുറിപ്പ് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു. ഭാര്യ ആരതി രവിയ്ക്കും അവരുടെ അമ്മയ്ക്കുമെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് നടൻ നടത്തിയത്.
അതേസമയം, ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കടന്നു വന്നതാണ് തങ്ങളുടെ ബന്ധം തകരാൻ കാരണമെന്നാണ് ആരതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
രവിയുടെ സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാന്‍സിസിന്റെ പേരെടുത്തു പറയാതെയാണ് ആരതിയുടെ കുറിപ്പ്. ഈ ബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് രവി മോഹന്‍ വിവാഹ മോചനം വേര്‍പെടുത്താന്‍ തീരുമാനിച്ചതെന്നും ആരതി കുറിപ്പിൽ വ്യക്തമാക്കുന്നു. വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നതിനു മുൻപ് തന്നെ ആ വ്യക്തി ജീവിതത്തിലുണ്ടായിരുന്നുവെന്നും ജയം രവി പറയുന്നത് മുഴുവന്‍ നുണയാണെന്നും ആരതി സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
Read More
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- War 2 Teaser: ഈ യുദ്ധം ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികനുമായി; വാർ 2 ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.