scorecardresearch

'ഉണ്ണീ വാവാവോ...' മകളെ ഉറക്കാൻ മലയാളം പാട്ടു പഠിച്ച് രൺബീർ

റാഹയെ ഉറക്കാൻ രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചെന്ന് ആലിയ ഭട്ട്

റാഹയെ ഉറക്കാൻ രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചെന്ന് ആലിയ ഭട്ട്

author-image
Entertainment Desk
New Update
Alia Bhatt, Ranbir Kapoor, Raha kapoor

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡിന്റെ പ്രിയ താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും മകൾ റാഹ കപൂറും ബോളിവുഡിലെ ഒരു കഞ്ഞു സെലിബ്രിറ്റിയാണ്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ പലപ്പോഴും വൈറലാകാറുമുണ്ട്. അടുത്തിടെ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആലിയ നടത്തിയ രസകരമായ വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്.

Advertisment

റാഹയുടേയും രൺബീറിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം, റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചെന്നും ആലിയ പറയുന്നു. രാഹയെ ഉറക്കാനായി ''ഉണ്ണീ വാവാവോ" എന്ന താരാട്ടുപാട്ട് രൺബീർ പഠിച്ചെന്നാണ് ആലിയ പറയുന്നത്.

'ഞങ്ങളുടെ നഴ്സ് ആദ്യ ദിവസം മുതൽ ഉണ്ണീ വാവാവോ പാടിയാണ് റാഹയെ ഉറക്കിയിരുന്നത്. പിന്നീട് ഉറക്കം വരുമ്പോഴെല്ലാം മാമാ വാവോ, പാപാ വാവോ എന്നു പറയാറുണ്ട്. അങ്ങനെ രൺബീർ ആ മലയാളം പാട്ടു പഠിച്ചു,' ആലിയ പറഞ്ഞു. റാഹയ്‌ക്കായി രൺബീർ എപ്പോഴും എന്തെങ്കിലും പുതിയ ഗെയിമുകൾ കണ്ടുപിടിക്കാറുണ്ടെന്നും, ധാരാളം സമയം അവർ ഒന്നിച്ച അതു കളിക്കാറുണ്ടെന്നും ആലിയ പറഞ്ഞു.

Advertisment

1991ൽ 'സാന്ത്വനം' എന്ന ചിത്രത്തിനായി കെ. എസ്. ചിത്രയാണ് 'ഉണ്ണീ വാവാവോ' ആലപിച്ചത്. ഏറെ ശ്രദ്ധനേടിയ ഗാനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. 

അതേസമയം, വേദാംഗ് റെയ്‌നയ്‌ക്കൊപ്പം അഭിനയിക്കുന്ന ജിഗ്രയാണ് ആലിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.  ചിത്രം ഒക്ടോബർ 11ന് റിലീസ് ചെയ്യും. ഇത് കൂടാതെ, ആൽഫ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആലിയയും രൺബീറും ബ്രഹ്മാസ്ത്ര രണ്ടാം ഭാഗത്തിലും ലവ് & വാർ എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കും. ഇതുകൂടാതെ ആനിമൽ പാർക്ക്, രാമായണം എന്നിവയാണ് രൺബീറിന്റെ മറ്റുചിത്രങ്ങൾ.

Read More Entertainment Stories Here

    Ranbir Kapoor Alia Bhatt

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: