/indian-express-malayalam/media/media_files/uploads/2023/02/Rakul.png)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ശിരസാവഹിച്ച് ബോളിവുഡ് താരസുന്ദരി രാകുൽപ്രീത്. ഫെബ്രുവരി 22ന് ഗോവയിൽ വച്ച് വിവാഹിതരാകാൻ പോകുന്ന രാകുൽപ്രീത് സിങും ജാക്കി ഭഗ്‌നാനിയും ആദ്യം വിദേശ ലൊക്കേഷനിൽ വിവാഹം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഏകദേശം ആറ് മാസത്തെ ആസൂത്രണത്തിന് ശേഷം മിഡിൽ ഈസ്റ്റിലാണ് ആദ്യം വിവാഹം നടത്താൻ ലക്ഷ്യമിട്ടിരുന്നത്.
സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളെ അവരുടെ വലിയ ജീവിത പരിപാടികൾക്കായി ഇന്ത്യ തിരഞ്ഞെടുക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മാലിദ്വീപ് വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ആഹ്വാനങ്ങളും ഇരുവരേയും മാറി ചിന്തിപ്പിച്ചു.
രാഷ്ട്രത്തോടുള്ള അവരുടെ സ്നേഹവും അതിൻ്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാനുള്ള ആഗ്രഹവുമാണ് ഈ ദമ്പതികൾ വിവാഹ വേദിയായി ഗോവയെ തിരഞ്ഞെടുക്കാനുള്ള കാരണം.
22ന് നടക്കുന്ന ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിക്കാനാണ് ഇരുവരുടെയും താൽപ്പര്യം.
Read Here
- ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞ് പൊലീസ്
- കിലുക്കാംപെട്ടി പോലെ അമ്മക്കൊരു രാജകുമാരി; മകളുമൊത്ത് ശിവദ, ചിത്രങ്ങൾ
- പടം ഇറങ്ങിയില്ല, അതിനു മുൻപ് തുടങ്ങി; തന്റെ സിനിമയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ല എന്ന് ഉണ്ണി മുകുന്ദൻ
- തലൈവരെ അനുകരിച്ച് പേരക്കുട്ടി; വീഡിയോ
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- അടുത്ത ജന്മം ഷംന കാസിമിന്റെ മകനായി ജനിക്കണം: മിഷ്കിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us