/indian-express-malayalam/media/media_files/kmZscMf7CMxgp6KsWJdP.jpg)
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ആക്ഷൻ ചിത്രമായിരിക്കും വേട്ടയൻ എന്നാണ് റിപ്പോർട്ട്
സൂപ്പർ ഹിറ്റായി മാറിയ 'ജയിലർ' എന്ന ചിത്രത്തിലെ രജനീകാന്തിന്റെ പൊലീസ് വേഷം വലിയ തരംഗമാണ് സൃഷ്ടിച്ചത്. മുഴുനീള പൊലീസ് വേഷമല്ലായിരുന്നിട്ടുകൂടി വലിയ സ്വീകാര്യതയാണ് ഈ രംഗങ്ങൾക്ക് തിയേറ്ററിൽ ലഭിച്ചത്. രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമായ വേട്ടയനിൽ സൂപ്പർസ്റ്റാർ പൊലീസ് വേഷത്തിലായിരിക്കും എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ, രജനീകാന്തിന്റെ വീഡിയോയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഹൈദരാബാദിൽ, ഷൂട്ടിങ്ങിനായി പൊലീസ് വേഷത്തിൽ കാറിൽ നിന്നിറങ്ങുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായത്. കാറിൽ നിന്ന് പുറത്തിറങ്ങുന്ന രജിനിയെ വളഞ്ഞ് ആരാധകർ ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
#Vettaiyan the COP💥 #Rajinikanth 🤘
— Rajini✰Followers (@RajiniFollowers) February 28, 2024
pic.twitter.com/svryV8Db0d
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ആക്ഷൻ ചിത്രമായിരിക്കും വേട്ടയൻ എന്നാണ് റിപ്പോർട്ട്. പൊലീസ് വേഷത്തിലായിരിക്കും താരം ചിത്രത്തിലെത്തുന്നതെന്ന് നേരെത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിൽ, മൊയ്തീൻ ഭായ് എന്ന ബിസിനസുകാരനായാണ് രജനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
എആർ മുരുകദോസ് സംവിധാനം ചെയ്ത ദർബാറിലാണ് രജനികാന്ത് അവസാനമായി മുഴുനീള പൊലീസ് വേഷത്തിൽ അഭിനയിച്ചത് പാണ്ഡ്യൻ, നാട്ടുക്ക് ഒരു നല്ലവൻ, കൊടി പറക്കൂത്ത്, ഗെരാഫ്താർ, മൂണ്ട്ര് മുഖം, അൻപുക്കു നാൻ അടിമൈ തുടങ്ങിയ ചിത്രങ്ങളിലും സൂപ്പർസ്റ്റാർ കാക്കിയണിഞ്ഞിരുന്നു.
വേട്ടയാൻ മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് രജനീകാന്ത് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഈ ചിത്രത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് ചിത്രത്തിലാണ് രജനീകാന്ത് നായകനാകുന്നത്. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയൻ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
Read More Entertainment Stories Here
- ഈ മനുഷ്യനൊരു മുത്താണ്: ഗോപി സുന്ദറിനെ കുറിച്ച് മയോനി
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- തപ്സി പന്നു വിവാഹിതയാവുന്നു
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
- തിരിച്ചുവിളി കാത്ത് ആരാധകൻ; മകനേ മടങ്ങി വരൂ എന്ന് ബേസിൽ
- ആദ്യ ക്രഷ് ഷാരൂഖ്; എന്നിട്ടും നായികയാവാൻ വിളിച്ചപ്പോൾ നോ പറഞ്ഞ് മധുബാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.