scorecardresearch

അമ്മയുടെയും മുത്തച്ചന്റെയും തനിപ്പകർപ്പ്; റാഹയുടെ വീഡിയോയിൽ ആരാധകർ

റാഹയ്ക്ക് ആലിയയുടേയും മുത്തച്ഛൻ ഋഷി കപൂറിന്റെയും രൂപസാദൃശ്യമുണ്ടെന്ന് അടുത്തിടെ രൺബീറിൻ്റെ സഹോദരി റിദ്ധിമ കപൂർ പറഞ്ഞിരുന്നു

റാഹയ്ക്ക് ആലിയയുടേയും മുത്തച്ഛൻ ഋഷി കപൂറിന്റെയും രൂപസാദൃശ്യമുണ്ടെന്ന് അടുത്തിടെ രൺബീറിൻ്റെ സഹോദരി റിദ്ധിമ കപൂർ പറഞ്ഞിരുന്നു

author-image
Entertainment Desk
New Update
Ranbir Kapoor, Raha Kapoor

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹ കപൂർ ആരാധകരുടെ പ്രിയങ്കരിയാണ്. ഏറെനാൾ മീഡിയയുടെയും പാപ്പരാസികളുടെയും കൺമുന്നിൽ നിന്ന് റാഹയുടെ മുഖം മറച്ചുപിടിക്കുകയായിരുന്നു ആലിയയും രൺബീറും. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ഇരുവരും ആദ്യമായി മകളെ ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് അച്ഛനെയും അമ്മയെക്കാളും ആരാധകർക്ക് റാഹയുടെ വിശേഷങ്ങളറിയാനായിരുന്നു ആകാംഷ.

Advertisment

രൺബീറിനും ആലിയക്കും ഒപ്പം കുഞ്ഞുറാഹയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ വൈറലാകാറുമുണ്ട്. അടുത്തിടെ, റഹയ്ക്ക് ആലിയയുടേയും മുത്തച്ഛൻ ഋഷി കപൂറിന്റെയും രൂപസാദൃശ്യമുണ്ടെന്ന്, രൺബീറിൻ്റെ സഹോദരി റിദ്ധിമ കപൂർ പറഞ്ഞിരുന്നു. ഇപ്പോഴിതാ, റാഹയുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ, റിദ്ദിമയുടെ അഭിപ്രായം ഏറ്റെടുത്ത് നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റ് പങ്കുവയ്ക്കുന്നത്.

വീടിനു പുറത്തായി അച്ഛനെ കാത്തുനിൽക്കുന്ന റാഹയാണ് വീഡിയോയിൽ. ഇടക്ക് ക്യാമറകളെ നോക്കി പുഞ്ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്യുന്നുണ്ട്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. റാഹയ്ക്ക് അമ്മയോടും അന്തരിച്ച മുത്തച്ചനോടും സാമ്യമുണ്ടെന്നാണ് കമന്റുകളിൽ ഭൂരിഭാഗവും. 

Advertisment

2022 ഏപ്രിലിലാണ് രൺബീറും ആലിയയും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു. 2022 നവംബർ ആറിനായിരുന്നു റാഹയുടെ ജനനം. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി 'റാഹ' എന്നതിന്റെ അർത്ഥം. 

കപൂർ കണ്ണുകൾ ലഭിച്ച പെൺകുട്ടി എന്നാണ് സോഷ്യൽ മീഡിയ റാഹയെ വിശേഷിപ്പിക്കുന്നത്. ആ കണ്ണുകൾ അത്ര സാധാരണമല്ല. കപൂർ കുടുംബാംഗങ്ങളിൽ പലരിലും കണ്ടുവരുന്ന  അൽപ്പം ഇളം നിറമുള്ള കണ്ണുകളാണ് റാഹയ്ക്കും കിട്ടിയിരിക്കുന്നത്. ഇളം നീല കണ്ണുകളായിരുന്നു രാജ് കപൂറിന്, കരീഷ്മ കപൂറിനും സമാനമായ ഇളം നീല കണ്ണുകൾ ലഭിച്ചപ്പോൾ  കരീന കപൂറിന് കിട്ടിയത് ഇളം പച്ച കണ്ണുകളാണ്. ഋഷി കപൂറിനും ഇളം നീല നിറമുള്ള കണ്ണുകളായിരുന്നു.

Read More

Ranbir Kapoor Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: