/indian-express-malayalam/media/media_files/PEMjGHJjLMk9tNcSdvJi.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മിയ. മകന്‍ ലൂക്കയും മിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർക്ക് പരിചിതമായ മുഖമാണ്. ലൂക്കയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. മകന്‍ ലൂക്കയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മിയ.
ഒരേ പാറ്റേൺ വസ്ത്രങ്ങളിലാണ് മിയയേയും ലൂക്കയേയും കാണാനാവുക.
പരസ്യചിത്രങ്ങളിലാണ് മിയ ആദ്യമഭിനയിച്ചത്. പിന്നീട് അൽഫോൺസാമ്മ എന്ന സീരിയലിലൂടെ ശ്രദ്ധ നേടി. 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയയുടെ സിനിമ പ്രവേശനം. പിന്നീട് ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, സലാം കാശ്മീര്‍, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിന്‍സ്, അനാര്‍ക്കലി, പാവാട, വെട്രിവേല്‍, പരോള്‍, പട്ടാഭിരാമന്‍, ഷെർലക് ഹോംസ്, മെഴുതിരി അത്താഴങ്ങൾ, ബ്രദേഴ്സ് ഡേ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മിയ അഭിനയിച്ചു.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. 2021ൽ മകൻ ലൂക്ക ജനിച്ചു. മകന്റെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് മിയ.
Read More
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
- പ്രിയപ്പെട്ട അയൽക്കാരന്റെ വീട്ടിലെ കല്യാണത്തിന് കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.