/indian-express-malayalam/media/media_files/idezn8jZE3aFRsJYkjGC.jpg)
തമിഴകത്തിനു മാത്രമല്ല, മലയാളികൾക്കും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെ മാതൃകാദമ്പതികൾ എന്ന രീതിയിൽ കൂടിയാണ് ആരാധകർ ഇരുവരെയും നോക്കി കാണുന്നത്. ജീവിതത്തിലും കരിയറിലും മാത്രമല്ല, ഫിറ്റ്നസ്സ് കാര്യത്തിലും പരസ്പരം പിന്തുണ നൽകുന്ന ദമ്പതികളാണ് ഇരുവരും. ജ്യോതിക പങ്കുവച്ച ഒരു വീഡിയോ ഇതിനു സാക്ഷ്യം പറയും.
ഹെവി വർക്കൗട്ടുകൾ ചെയ്യുന്ന സൂര്യയേയും ജ്യോതികയേയുമാണ് വീഡിയോയിൽ കാണാനാവുക.
ഇതൊക്കെയാണ് കപ്പിൾ ഗോൾസ്, പാർട്ണർഷിപ്പ് ഇങ്ങനെയാവണം എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.
ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധ കൊടുക്കുന്നവരാണ് രണ്ടുപേരും. തന്റെ വർക്ക് ഔട്ട് വീഡിയോകൾ ഇതിനു മുൻപും ജ്യോതിക സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്.മഹേഷ് ഘനേക്കറെയാണ് ജ്യോതികയുടെ പരിശീലകൻ.
“പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാൻ മാറ്റും,” എന്നാണ് വർക്കൗട്ട് വീഡിയോകൾ പങ്കിട്ട് ജ്യോതിക കുറിച്ചത്. കാർഡിയോ വ്യായാമങ്ങൾക്കൊപ്പം വെയിറ്റ് ലിഫ്റ്റിംഗ്, ഹൈ ഇന്റൻസിറ്റി ട്രെയിനിംഗ് എന്നിവയും ജ്യോതിക പിൻതുടരുന്നുണ്ട്. സ്ക്വാട്ട്, ഡെഡ്‌ലിഫ്റ്റുകൾ എന്നിവ പോലുള്ള സംയുക്ത വ്യായാമങ്ങൾ അടങ്ങിയ ഫങ്ഷണൽ ട്രെയിനിംഗിൽ ഒന്നിലധികം പേശി ഗ്രൂപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് നല്ല കോർ സ്ട്രെങ്ത്ത് ആവശ്യമാണ്.
എന്തായാലും ജ്യോതികയുടെയും സൂര്യയുടെയും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിങ്കവും സിങ്കപ്പെണ്ണും വേറെ ലെവൽ എന്നാണ് ആരാധകർ പറയുന്നത്.
Read More
- അമ്മയും കുഞ്ഞു ലൂക്കയും ട്വിന്നിംഗ് ആണല്ലോ; ചിത്രങ്ങളുമായി മിയ
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
- പ്രിയപ്പെട്ട അയൽക്കാരന്റെ വീട്ടിലെ കല്യാണത്തിന് കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.