/indian-express-malayalam/media/media_files/jIUc7O1MCyA8Rt8w6Bzw.jpg)
മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ ഏറെ ജനപ്രിയനാണ് വിനീത് ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകന്‍ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങി നിൽക്കാതെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ വിനീതിന് കഴിഞ്ഞു. സിനിമാ രംഗത്ത് വിനീത് ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖലകളില്ല. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ.
ഇതുമാത്രമല്ല, മിമിക്രിയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് താരം. പാട്ടിനിടയിൽ പലപ്പോഴും മൃഗങ്ങളുടെ ശബ്ദമൊക്കെ താൻ അനുകരിക്കാറുണ്ടെന്നാണ് ഒരു അഭിമുഖത്തിനിടയിൽ വിനീത് തുറന്നുപറഞ്ഞത്.
"എന്റമ്മയുടെ ജിമിക്കി കമ്മൽ എന്നു തുടങ്ങുന്ന പാട്ടിനിടെ കുതിരയുടെ ശബ്ദവും ഡോർ തുറക്കുന്ന ശബ്ദവുമൊക്കെ ആഡ് ചെയ്തിട്ടുണ്ട് ഞാൻ. പല മൃഗങ്ങളുടെ ശബ്ദവും പാട്ടിനിടയിൽ ഇട്ടിട്ടുണ്ട്, കൊക്കക്കോ കോഴിയുടെ തുടക്കത്തിൽ ആ കോഴി കൊക്കുന്ന, ശബ്ദം ഞാൻ ചെയ്തതാണ്," സൈന പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.
"രാമനാഥന് മിമിക്രിയും വശമുണ്ടോ?",
"മലയാള സിനിമയുടെ ന്യൂ ജനറേഷൻ സകലകലാ വല്ലഭവൻ വിനീത്,"
"എല്ലാ കഴിവും കൂടി ഒറ്റയ്ക്ക് അങ്ങെടുത്തു, പകുതി അനിയനു കൊടുത്തൂടായിരുന്നോ?"
"മൾട്ടി ടാലന്റഡ്," എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
വർഷങ്ങൾക്കു ശേഷം ആണ് വിനീതിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു.
Read More
- സിങ്കവും സിങ്കപ്പെണ്ണും വേറെ ലെവൽ, ഹെവി വർക്കൗട്ടുമായി സൂര്യയും ജ്യോതികയും; വീഡിയോ
- അമ്മയും കുഞ്ഞു ലൂക്കയും ട്വിന്നിംഗ് ആണല്ലോ; ചിത്രങ്ങളുമായി മിയ
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.