/indian-express-malayalam/media/media_files/bB2plaYvTPxxPmx0aaKR.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആദ്യ ചിത്രം മുതൽ മലയാളികൾ നെഞ്ചോടു ചേർത്ത പ്രിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ ഒതുങ്ങാതെ മറ്റു ഭാഷകളിലും സജീവമാണ് ഇന്ന് ദുൽഖർ. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ദുൽഖർ തന്റെ കയ്യൊപ്പു ചാർത്തി കളഞ്ഞു. മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിലേക്ക് ചുരുങ്ങാതെ, തന്റേതായൊരു ശൈലിയിലൂടെ ദുൽഖർ കെട്ടിപ്പടുത്ത താരസാമ്രാജ്യത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റെ കഥ പറയാനുണ്ട്.
ദുൽഖർ സൽമാന്റെ 41-ാം ജന്മദിനമാണ് ഇന്ന്. പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകൾ നേരുകയാണ് ആരാധകരും സഹപ്രവർത്തകരും. നടി അഹാന കൃഷ്ണ ദുൽഖറിന് പിറന്നാളാശംസ നേർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ദുൽഖറിനൊപ്പമുള്ള ചിത്രവും ആശംസ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. "ദുൽഖറിന് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. പത്തു വർഷങ്ങൾക്ക് മുൻപ്, എന്നെങ്കിലും ഒരിക്കൽ ദുൽഖറിനെ പരിചയപ്പെടുമോ, അല്ലെങ്കിൽ ദുൽഖർ എന്നെ അറിയുമോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിപ്പുറം സുഹൃത്ത് എന്ന് വിളിക്കാവുന്ന നിലയിലായി.
പങ്കിട്ട സ്നേഹത്തിനും നല്ല സമയത്തിനും ഭക്ഷണത്തിനും നന്ദി. പ്രിയപ്പെട്ടവർക്ക് നിങ്ങൾ നൽകുന്ന സ്നേഹം, എന്തുനല്ല മനുഷ്യനാണ് നിങ്ങളെന്നതിന് തെളിവാണ്. ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങൾക്കായി എല്ലാ ആശംസകളും നേരുന്നു. ഒരുപാട് കാലമായി സൂക്ഷിച്ചുവച്ച ചിത്രമാണിത്," അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഹാനയുടെ ആശംസകൾക്ക് ദുൽഖർ നന്ദി അറിയിച്ച് പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ദുൽഖർ നിർമ്മിച്ച "അടി" എന്ന ചിത്രത്തിൽ നായികയായി അഹാന അഭിനയിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ നായകനായ ചിത്രം കഴിഞ്ഞ വർഷമാണ് തിയേറ്ററിലെത്തിയത്.
Read More
- പാട്ടിനിടയിലെ ആ കോഴിയുടെ ശബ്ദം ഞാനിട്ടതാണ്: വിനീത് ശ്രീനിവാസൻ
- സിങ്കവും സിങ്കപ്പെണ്ണും വേറെ ലെവൽ, ഹെവി വർക്കൗട്ടുമായി സൂര്യയും ജ്യോതികയും; വീഡിയോ
- അമ്മയും കുഞ്ഞു ലൂക്കയും ട്വിന്നിംഗ് ആണല്ലോ; ചിത്രങ്ങളുമായി മിയ
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.