/indian-express-malayalam/media/media_files/2024/12/07/ZczxDJ9VxSz0uT5swGLz.jpg)
Pushpa 2 Box Office Collection
ലോകമെമ്പാടുമായി, 1000 കോടി ക്ലബ്ബിൽ ഏറ്റവും വേഗത്തിൽ പ്രവേശിച്ച ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2: ദി റൂൾ . ആറു ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 1000 കോടി നേടിയത്.
ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് അതിൻ്റെ തെലുങ്ക് പതിപ്പിന്റെ കളക്ഷനെ മറികടന്നിരിക്കുകയാണ്. ബുധനാഴ്ച, തെലുങ്ക് പതിപ്പിൽ നിന്ന് 9 കോടി രൂപ നേടിയപ്പോൾ ഹിന്ദി പതിപ്പ് 30 കോടി നേടി. തമിഴ് പതിപ്പ് 2 കോടിയും കന്നഡ പതിപ്പ് 0.6 കോടിയും മലയാളം പതിപ്പ് 0.4 കോടിയും നേടി.
ആഴ്ചദിന കളക്ഷനിൽ സ്ഥിരമായ ഇടിവ് അനുഭവപ്പെട്ടപ്പോഴും, പുഷ്പ 2 ശ്രദ്ധേയമായ ബോക്സ് ഓഫീസ് യാത്ര കാഴ്ച വയ്ക്കുകയാണ്. അസാധാരണമായ ഒരു ഓപ്പണിംഗ് വാരാന്ത്യമായിരുന്നു പുഷ്പ 2വിന്റേത്. ആദ്യ ഞായറാഴ്ച 141.05 കോടി രൂപ നേടാനും ചിത്രത്തിനായി. തിങ്കളാഴ്ച കളക്ഷനിൽ 54.31 ശതമാനം ഇടിവ് രേഖപ്പെടുത്തി, ചൊവ്വാഴ്ച 20.02 ശതമാനം ഇടിവും ബുധനാഴ്ച (ദിവസം 7) 18.53 ശതമാനം ഇടിവും രേഖപ്പെടുത്തി.
വർക്കിംഗ് ഡേയിലെ ഈ ഏറ്റക്കുറച്ചിലുകൾക്കിടയിലും, പുഷ്പ 2 ആഗോളതലത്തിൽ 1,062 കോടി രൂപയുടെ അമ്പരപ്പിക്കുന്ന കളക്ഷൻ നേടി കഴിഞ്ഞു. റിലീസ് ചെയ്ത് വെറും ആറ് ദിവസത്തിനുള്ളിൽ 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച ചിത്രം, 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും മാറിയിരിക്കുകയാണ്. പ്രഭാസിൻ്റെ കൽക്കി 2898 എഡിയുടെ റെക്കോർഡിനെ ഇതു മറികടന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് കൽക്കി അന്ന് നേടിയത് 1,042.25 കോടിയാണ്.
കൽക്കി 2898 എഡിയെ പിന്തള്ളിയ പുഷ്പയ്ക്ക് എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രമായി മാറാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിതേഷ് തിവാരിയുടെയും ആമിർ ഖാൻ്റെയും ദംഗൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 2,070.3 കോടി രൂപ നേടി ഒന്നാം സ്ഥാനത്താണ്. ബാഹുബലി 2: ദി കൺക്ലൂഷൻ (1,788.06 കോടി), ആർആർആർ (1,230 കോടി), കെജിഎഫ്: ചാപ്റ്റർ 2 (1,215 കോടി), ജവാൻ (1,160 കോടി), പത്താൻ (1,055 കോടി രൂപ) എന്നിവയാണ് 1000 കോടി ക്ലബ്ബിലെ മറ്റ് ചിത്രങ്ങൾ.
പുഷ്പ 2 അതിൻ്റെ ബോക്‌സ് ഓഫീസ് ആധിപത്യം തുടരുമ്പോൾ, പുതിയ റെക്കോർഡുകൾ തകർത്ത് ചരിത്രം തിരുത്തിയെഴുതാൻ ചിത്രത്തിന് കഴിയുമോ എന്ന് കണ്ടറിയണം.
Read More
- നടൻ രാജേഷ് മാധവൻ വിവാഹിതനായി
- വീട്ടിൽ ഞാൻ നാഗവല്ലിയാണ്, പുള്ളിയ്ക്ക് വേറെ വഴിയില്ല; ഭർത്താവിനെ കുറിച്ച് വിദ്യാ ബാലൻ
- തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്ന ദുൽഖർ
- പ്രശസ്തനും ധനികനുമായ നടനാവാൻ ആഗ്രഹിച്ചു, ആയി: ഇതൊക്കെയാണ് മാനിഫെസ്റ്റേഷൻ!
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.