scorecardresearch

ഇതൊക്കെയാണ് ഹൈപ്പ്; പുഷ്പ 2 ഇതുവരെ വിറ്റത് 12 ലക്ഷം ടിക്കറ്റുകൾ

ബാഹുബലി, കെജിഎഫ് 2, ആർആർആർ എന്നിവയുടെ ഓപ്പണിംഗ് ഡേ കളക്ഷനെ പുഷ്പ 2 മറികടക്കുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്. ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തമാക്കുമോ? 

ബാഹുബലി, കെജിഎഫ് 2, ആർആർആർ എന്നിവയുടെ ഓപ്പണിംഗ് ഡേ കളക്ഷനെ പുഷ്പ 2 മറികടക്കുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്. ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തമാക്കുമോ? 

author-image
Entertainment Desk
New Update
Pushpa 2 advance booking allu arjun

ഡിസംബർ 5ന് പുഷ്പ 2 തിയേറ്ററുകളിലെത്തും

Pushpa 2 The Rise advance booking: പുഷ്പം എന്നു പറഞ്ഞാൽ പൂ മാത്രമല്ല, ഫയറാണ് എന്നു അല്ലു അർജുന്റെ പുഷ്പരാജ് പറഞ്ഞത് വെറുതെയല്ല. ബോക്സ് ഓഫീസിലും കാട്ടുതീയായി പടരുകയാണ് പുഷ്പ 2 തരംഗം.  ചിത്രം തിയേറ്ററിൽ എത്താൻ രണ്ട് ദിവസം മാത്രം ശേഷിക്കേ, ചിത്രം  ഇതിനകം ആഭ്യന്തര വിപണിയിൽ നിന്നും 30 കോടിയിലധികം നേടി കഴിഞ്ഞു. 12 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. സംവിധായകൻ സുകുമാറിൻ്റെ പുഷ്പ 2: ദി റൂൾ പുത്തൻ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് നിലവിലെ ട്രെൻഡ് നൽകുന്ന സൂചന.

Advertisment

12 ലക്ഷം ടിക്കറ്റുകൾ 
21,909 ഷോകളിലായി 11,84,957 ടിക്കറ്റുകൾ വിറ്റഴിച്ച് ചൊവ്വാഴ്ച രാവിലെ 10 മണി വരെ ഇന്ത്യയിൽ ചിത്രം 36.77 കോടി രൂപ നേടിയതായി ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. തെലുങ്ക് 2ഡി പതിപ്പിനു മാത്രം 18.01 കോടി രൂപ (4,014 ഷോകളിലായി 5,10,489 ടിക്കറ്റുകൾ), ഹിന്ദി പതിപ്പ് 12.30 കോടി രൂപ  (12,561 ഷോകൾക്ക് 4,28,243 ടിക്കറ്റുകൾ). മലയാളം, തമിഴ്, കന്നഡ പതിപ്പുകൾ യഥാക്രമം 1.04 കോടി രൂപ (1,418 ഷോകൾക്ക് 63,263 ടിക്കറ്റുകൾ), 86.61 ലക്ഷം രൂപ (1,096 ഷോകൾക്ക് 51,611 ടിക്കറ്റുകൾ), 3.98 ലക്ഷം രൂപ (131 ഷോകൾക്ക് 1,730 ടിക്കറ്റുകൾ) എന്നിങ്ങനെ പോവുന്നു പ്രീ ബുക്കിംഗ് കണക്കുകൾ. 

ആർആർആർ റെക്കോർഡിനെ മറികടക്കുമോ? 
രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച, സംവിധായകൻ എസ് എസ് രാജമൗലിയുടെ ആർആർആർ (2022) ആണ് നിലവിൽ ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷനെന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 223 കോടി രൂപയാണ് ആർആർആർ ഓപ്പണിംഗ് ഡേയിൽ നേടിയത്. ആദ്യ ഷോയ്ക്ക് മുൻപ് 58.73 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗും ചിത്രം നേടിയിരുന്നു.  നിലവിലെ ട്രെൻഡ് വച്ച് നോക്കുമ്പോൾ, ആർആർആർ റെക്കോർഡിനെ പുഷ്പ 2 മറികടക്കാനുള്ള സാധ്യതയുമുണ്ട്. എന്നിരുന്നാലും, ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ എലൈറ്റ് പട്ടികയിൽ ഇടം നേടുമോ? നിലവിലെ മികച്ച അഞ്ച് ചിത്രങ്ങളിൽ ഏതെങ്കിലുമൊന്നിനെ മറികടക്കുമോ എന്നൊക്കെ കണ്ടുതന്നെ അറിയണം. ദംഗൽ (2,070.3 കോടി രൂപ), ബാഹുബലി 2: ദി കൺക്ലൂഷൻ (1,788.06 കോടി), ആർആർആർ (1,230 കോടി രൂപ), കെജിഎഫ്: ചാപ്റ്റർ 2 (1,215 കോടി രൂപ), ജവാൻ (1,160 കോടി രൂപ) എന്നിവയാണ് എലൈറ്റ് പട്ടികയിലെ ആദ്യ അഞ്ചിൽ നിൽക്കുന്ന ചിത്രങ്ങൾ. 

പുഷ്പ 2: ഏറ്റവും വേഗത്തിൽ 1 ദശലക്ഷം ടിക്കറ്റുകൾ വിറ്റ ചിത്രം
ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയുടെ ചരിത്രത്തിൽ തന്നെ,  ഏറ്റവും വേഗത്തിൽ 1 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രമായി പുഷ്പ 2 ഉയർന്നു. കൽക്കി 2898 എഡി, ബാഹുബലി 2: ദി കൺക്ലൂഷൻ, കെ.ജി.എഫ്.: അദ്ധ്യായം 2 എന്നിവയേക്കാൾ വേഗത്തിലാണ് BookMyShow-യിലൂടെ10 ലക്ഷം  പുഷ്പ 2 ടിക്കറ്റുകൾ വിറ്റുപോയത്.  ഇതിൽ തന്നെ, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ഡൽഹി-എൻസിആർ, പൂനെ എന്നി പ്രദേശങ്ങളാണ് മുന്നിട്ടു നിൽക്കുന്നതെന്ന്  BookMyShow സിനിമാസിന്റെ സിഒഒ ആശിഷ് സക്സേന പറഞ്ഞു. 

Advertisment

Pushpa 2 budget: പുഷ്പ 2 ബജറ്റ് 
400 കോടിയിലധികം ബജറ്റിൽ ഒരുങ്ങുന്ന പുഷ്പ 2: ദി റൂൾ, ഡിസംബർ 5 നാണ് തിയേറ്ററുകളിലെത്തുന്നത്. 2021ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് ഈ ചിത്രം. അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ എന്നിവരും ചിത്രത്തിലുണ്ട്. ഒപ്പം,  ജഗപതി ബാബുവും പ്രകാശ് രാജും അഭിനയിക്കുന്നു. 

Read More

Rashmika Mandanna Box Office New Release Fahadh Faasil Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: