/indian-express-malayalam/media/media_files/2025/02/13/Phv8Vtk66OEQVu2pVxeL.jpg)
ഫയൽ ഫൊട്ടോ
സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ ആന്‍ണി പെരുമ്പാവൂരിനെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ജി സുരേഷ് കുമാറിനെ പിന്തുണയ്ക്കന്നതായും അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സംഘടനാ തീരുമാന പ്രകാരമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ആന്റണി പെരുമ്പാവൂര്‍ യോഗത്തിൽ ക്ഷണിക്കപ്പെട്ടിട്ടും പങ്കെടുക്കാതെ, പരസ്യനിലപാട് സ്വീകരിച്ചത് അനുചിതമായെന്ന് സംഘടന വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
വാർത്താ കുറിപ്പിന്റെ പൂർണരൂപം
"മലയാള സിനിമാവ്യവസായം നേരിടുന്ന താരങ്ങളുടെ ഉയർന്ന പ്രതിഫലം, വിനോദനികുതി എന്ന ഇരട്ട നികുതി, വ്യാജപതിപ്പുകളുടെ വ്യാപക പ്രചരണം, പ്രദർശനശാഖകൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ എന്നീ വിഷയങ്ങൾ ചർച്ചചെയ്യാനായി സിനിമാ മേഖലയിലെ സംഘടനകളായ ഫിയോക്ക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ (കേരള), ഫെഫ്‌ക എന്നീ സംഘടനകളുടെ ഒരു സംയുക്തയോഗം 06-02-2025ൽ കൂടിയതനുസരിച്ച് 2025 ജൂൺ 1 മുതൽ സിനിമാമേഖല സംയുക്തമായി അനിശ്‌ചിതകാല സമരം നടത്താനും അതിനു മുന്നോടിയായി ഒരു ഏകദിന സൂചന പണിമുടക്ക് നടത്താനും തീരുമാനിച്ചിരുന്നു.
മലയാള സിനിമയുടെ നിർമ്മാണച്ചിലവ് അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ പ്രതിഫലം, അവരുമായി ബന്ധപ്പെട്ട മറ്റു ഇതര അനാവശ്യചിലവുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി സഹായം അഭ്യർത്ഥിച്ചു കൊണ്ട് 2024 നവംബർ മാസത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു കത്ത് നൽകിയെങ്കിലും അവരുടെ ഭരണത്തിൻ്റെ ഉത്തരവാദിത്വം അഡ്‌ഹോക് കമ്മറ്റിക്ക് ആയതിനാൽ ജനറൽ ബോഡി കൂടാതെ അനുകൂലമറുപടി നൽകാൻ സാധിക്കില്ല എന്ന് അറിയിച്ചതിനാലാണ് അമ്മ സംഘടനയെ ഒഴിവാക്കി മേൽസൂചിപ്പിച്ച മറ്റ് സംഘട കല്ലുമായി ചേർന്ന് യോഗം കൂടുകയും സർക്കാരിൽ നിന്ന് ലഭിക്കേണ്ട കാര്യങ്ങൾ ക്കായി സമരം ചെയ്യാൻ തീരുമാനം കൈകൊള്ളുകയും ചെയ്തത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയുടെ നിലാവിലെ പ്രസിഡൻ്റ് ശ്രീ ആൻ്റോ ജോസഫ് ആണ്. അദ്ദേഹം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിഫ് വിദേശരാജ്യങ്ങളിൽ ഉൾപ്പടെ നടക്കുന്നതിനാൽ സംഘടനയിൽ സജീവമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാരണത്താൽ സംഘടനയിൽനിന്നും താൽക്കാലികമായി ലീവിനുള്ള അപേക്ഷ രേഖാമൂലം അസോസിയേഷനിൽ നൽകിയിട്ടുണ്ട്.
സംഘടനയുടെ നിയമാവലിപ്രകാരം പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡൻ്റ് ആണ് ചുമതല വഹിക്കേണ്ടത്. നിർമ്മാതാക്കളുടെ സംഘടനയുടെ നിലവിലെ വൈസ് പ്രസിഡൻ്റുമാർ ശ്രീ ജി. സുരേഷ് കുമാർ, ശ്രീസിയാദ് കോക്കർ എന്നീ മുതിർന്ന നിർമ്മാതാക്കളാണ്. സംഘടനാകാര്യങ്ങൾ അവർ രണ്ടു പേരും പസ്യേമായി പറഞ്ഞത് സംഘടനയുടെ ഭരണസമിതിയെടുത്ത തീരുമാന പ്രകാരമാണ്.
എല്ലാ നിർമ്മാതാക്കളുടെയും ഗുണത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഭരണസമിതി എടുത്ത തീരുമാനങ്ങൾ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് അറിയിക്കുക മാത്രം ചെയ്‌ത സുരേഷ് കുമാറിനെ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി ചോദ്യം ചെയ്‌ത ആൻ്റണി പെരുമ്പാവൂർ അന്ന് ചേർന്ന യോഗത്തിൽ ക്ഷണിക്കപ്പെട്ടിട്ടും പങ്കെടുക്കാതെ, ഇത്തരത്തിൽ ഒരു പരസ്യനിലപാട് സ്വീകരിത് അനുചിതമായിപ്പോയി എന്ന് സൂചിപ്പിക്കട്ടെ.
വർദ്ധിക്കുന്ന നിർമ്മാണചിലവ് കാരണം ഭീമമായ നഷ്ടം സംഭവിക്കുന്ന നിർമ്മാതാക്കൾക്കുവേണ്ടി നിലകൊള്ളുന്ന അസോസിയേഷന്റെ നിലപാടാണ് സംഘടനാവൈസ്പ്രസിഡന്റും മുതിർന്ന നിർമ്മാതാവുമായ സുരേഷ് കുമാർ വ്യക്തമാക്കിയത്. സംഘടനക്കെതിരായും വ്യക്തിപരവുമായും നടത്തുന്ന ഏത് നീക്കവും ഉത്തരവാദിത്വമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്ന് അറിയിക്കട്ടെ," പത്രക്കുറിപ്പ് ഇങ്ങനെ.
സുരേഷ് കുമാറിന്റെ നിലപാടുകൾ ബാലിശവും അപക്വവുമെന്നായിരുന്നു ആൻ്റണി പെരുമ്പാവൂരിന്റെ വിമർശിനം. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങൾ ആലോചിച്ചില്ലെന്നും, ആൻ്റോ ജോസഫിനെ പോലെയുള്ളവർ സുരേഷ് കുമാറിനെ തിരുത്തണമെന്നും ആൻ്റണി പെരുമ്പാവൂർ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, നിർമ്മാതാക്കളുടെ സംഘനയ്ക്കെതിരെ നടൻ ജയൻ ചേർത്തല രംഗത്തെത്തിയിട്ടുണ്ട്.
Read More
- അവളുടെ ഓർമയാണ് എനിക്ക് ആ പാട്ട്: ജോസഫ് അന്നംകുട്ടി ജോസ്
- കുരവയും പാട്ടുമായെത്തുന്ന പ്രണയഗാനങ്ങൾ: പ്രിയ എ എസ്
- വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ: ബി കെ. ഹരിനാരായണൻ
- ഭൂതകാലത്തിലേക്കുള്ള ഈസി ടിക്കറ്റ്: അശ്വതി ശ്രീകാന്ത്
- ഹൃദയം ഇൻസ്റ്റാൾ ചെയ്‌ത കാതുകൊണ്ട് ഞാൻ കേട്ട പാട്ടുകൾ: കൽപ്പറ്റ നാരായണൻ
- തമിഴ് പ്രേമവും മാധവനും പിന്നെ ശ്രീനിയും: പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.