scorecardresearch

തമിഴ് പ്രേമവും മാധവനും പിന്നെ ശ്രീനിയും

"എനിക്കിഷ്ടമുള്ള പ്രണയഗാനങ്ങളുടെ ലിസ്റ്റെടുത്താൽ, അതിൽ കൂടുതലും മാധവന്റെ പാട്ടുകളാവും. ഞാനൊരു വലിയ മാധവൻ ഫാനാണ്," പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച്  പേളി  മാണി

"എനിക്കിഷ്ടമുള്ള പ്രണയഗാനങ്ങളുടെ ലിസ്റ്റെടുത്താൽ, അതിൽ കൂടുതലും മാധവന്റെ പാട്ടുകളാവും. ഞാനൊരു വലിയ മാധവൻ ഫാനാണ്," പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച്  പേളി  മാണി

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
pearlemaany

Pearle Maaney shares her favorite romantic melodies

ഓരോ പ്രണയത്തിലും അകമ്പടിയാവുന്ന പ്രിയപ്പെട്ട ചില പാട്ടുകളുണ്ടാവും. എത്ര വർഷങ്ങൾക്ക് ശേഷം കേട്ടാലും, പ്രണയിനിയേയും പൊയ്‌പ്പോയൊരു കാലത്തെയും ഓർമിപ്പിക്കുന്ന പാട്ടുകൾ.  അങ്ങനെ 'ഹൃദയത്തിന്റെ തെക്കു വടക്കേ അറ്റത്തെങ്കിലും' പ്രിയപ്പെട്ടൊരു പ്രണയഗാനം സൂക്ഷിച്ചുവയ്ക്കാത്തവർ ആരുണ്ട്!

Advertisment

തനിക്കേറെ പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച്  സംസാരിക്കുകയാണ് നടിയും അവതാരകയും യൂട്യൂബറുമായ പേളി  മാണി.

വസീഗരാ എൻ നെഞ്ചിനിക്കാ ഉൻ പൊൻ മടിയിൽ തൂങ്ങിനാൽ പോതും

'മിന്നലെ' എന്ന ചിത്രത്തിൽ താമരൈ എഴുതി ഹാരിസ് ജയരാജ് സംഗീതം നൽകി ബോംബെ ജയശ്രീ പാടിയ 'വസീഗരാ എൻ നെഞ്ചിനിക്കാ ഉൻ പൊൻ മടിയിൽ തൂങ്ങിനാൽ പോതും' എന്ന പാട്ട്. ഞാൻ ചെറുപ്പം മുതൽ പാടി നടക്കുന്ന പാട്ടാണത്. സ്കൂൾ സമയത്തൊക്കെ ഞാനതു പാടി നടക്കുന്നത് ഓർമയുണ്ട്.

Advertisment

എന്റെ ഡാഡി കോയമ്പത്തൂരാണ് ജനിച്ചുവളർന്നത്. എന്റെ ഡാഡിയുടെ ഫാമിലിയിൽ കൂടുതലും തമിഴ് പാട്ടുകളും സിനിമകളുമൊക്കെ ഇഷ്ടമുള്ള ആളുകളാണ്.  എന്റെ ആന്റിയൊക്കെ നാഗേഷിന്റെയൊക്കെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങളൊക്കെ ഇരുന്നു കാണും. അവർക്കൊപ്പമിരുന്ന് ആ പടങ്ങളൊക്കെ ഞാനും കണ്ടിട്ടുണ്ട്.

ഞാൻ തമിഴ് പാട്ടുകൾ കേട്ടാണ് കൂടുതലും വളർന്നത്. ഒരു സമയത്ത് 'പഴനീയപ്പാ.. ജ്ഞാനപ്പഴം നീയപ്പാ' വരെ പാടി നടക്കുമായിരുന്നു. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലെ തമിഴ് പാട്ടുകളുടെ വരികളൊക്കെ ഇപ്പോഴും ഓർമയുണ്ട്. എനിക്ക് തമിഴ് പാട്ടുകളും മലയാളം പാട്ടുകളും ഒരുപോലെയാണ്.  

സ്നേഹിതനേ രഹസിയ സ്നേഹിതനേ....

അലൈപായുതെയിലെ പാട്ടുകളെല്ലാം എന്റെ ഫേവറേറ്റ്സ് ആണ്, പ്രത്യേകിച്ചും സ്നേഹിതനേ... എന്ന പാട്ട്. എനിഷ്ടമുള്ള പ്രണയഗാനങ്ങളുടെ ലിസ്റ്റെടുത്താൽ, അതിൽ കൂടുതലും മാധവന്റെ ചിത്രത്തിൽ നിന്നുള്ള പാട്ടുകളാവും. ഞാനൊരു വലിയ മാധവൻ  ഫാനാണ്.

ഈ പറഞ്ഞ പാട്ടുകളെല്ലാം ബിഗ് ബോസിൽ വച്ച് ഞാൻ ശ്രീനിയ്ക്ക് പാടി കേൾപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് വീടിനകത്തു നമുക്കു പാട്ടു കേൾക്കാൻ റേഡിയോയോ ടിവിയോ ഒന്നുമില്ലല്ലോ. ഫ്രീ ടൈം കിട്ടുമ്പോൾ പാട്ടുപാടൽ ആയിരുന്നു ഞങ്ങളുടെ വിനോദം. കാക്ക കാക്കയിലെ കലാപകാതൽ (ഒൺഡ്രാ രെണ്ടാ ആശകൾ) ഒക്കെ ബിഗ് ബോസ് വീട്ടിൽ വെച്ച് ഞാൻ ശ്രീനിയ്ക്ക് പാടി കൊടുത്ത പാട്ടാണ്.

ചെല്ലക്കുട്ടിയേ...

ഞങ്ങളുടെ 'അവസ്ഥ'  എന്ന വെബ് സീരിസിലെ 'ചെല്ലക്കുട്ടിയേ' എന്ന പാട്ട്  ഞാനെന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒന്നാണ്. ആ പാട്ട് ഞാൻ ശ്രീനിയ്ക്ക് വേണ്ടി എഴുതിയതാണ്.

 'ചെല്ലക്കുട്ടിയേ' എഴുതുമ്പോൾ ഞാൻ നിലയെ ഗർഭം ധരിച്ച് ഇരിക്കുകയായിരുന്നു. ആ പാട്ടിന്റെ അവസാനഭാഗത്ത്  നിലുവിന് വേണ്ടിയുള്ള വരികളും എഴുതിയിട്ടുണ്ട്. 'കരയുകയാണെങ്കിൽ മേഘങ്ങൾ താഴെ വന്ന് കണ്ണു തുടയ്ക്കും,' എന്നൊക്കെ. 

ആ പാട്ട് ഒരു സ്ത്രീയുടെ ഗർഭകാലത്തെ മൂഡ് സ്വിങ്സിനെ കൂടി പ്രതിപാദിക്കുന്നുണ്ട്.  അതിൽ ശ്രീനിയുടെ കഥാപാത്രം പറയുന്നുണ്ട്, 'ഇവളോം കോപം തേവയാ, കണ്ണേ നാനും പാവം' എന്ന്. അതു കറക്റ്റാണ്. ആ സമയത്ത് പെട്ടെന്ന്  ദേഷ്യം വരുമായിരുന്നു.  'ചെല്ലക്കുട്ടിയി'ലെ വരികളിലൂടെ സഞ്ചരിച്ചാൽ അങ്ങനെ  കുറേ അർത്ഥമുണ്ട്, കുറേ ഓർമകളും. 

എന്താണെന്നറിയില്ല, ഞാൻ എഴുതുന്ന വരികളെല്ലാം തമിഴ് ആയിരിക്കും. എനിക്ക് ലിറിക്സ് എപ്പോഴും തമിഴിലാണ് വരിക. ചെല്ലക്കുട്ടിയേ മാത്രമല്ല, ഷാൻ റഹ്മാന് വേണ്ടി അഡാർ ലവ് എന്ന ചിത്രത്തിൽ 'മുന്നാലേ പോനാലേ' എന്നൊരു തമിഴ് പാട്ട് എഴുതിയിരുന്നു.  

ഞാനെഴുതിയ വേറെയൊരു പാട്ടുണ്ട് 'ഫ്ളൈ വിത്ത്', അതും തമിഴാ.  ശ്രീനി ചെന്നൈയിൽ ആയതുകൊണ്ടും തമിഴ് ആയതുകൊണ്ടുമാവാം ചിലപ്പോൾ  ഞങ്ങളും പെട്ടെന്ന് കണക്റ്റായത്. 

ഉന്നാലെ എന്നാളും എൻ ജീവൻ...

തെരിയിലെ 'ഉന്നാലെ എന്നാളും എൻ ജീവൻ', 96ൽ ഗോവിന്ദ് വസന്ത സംഗീതം നൽകിയ 'കാതലേ... കാതലേ' ഈ രണ്ടു പാട്ടുകളും എനിക്കും ശ്രീനിയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഞങ്ങൾ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഫാൻ പേജുകളെല്ലാം ഈ പാട്ടുകൾ വെച്ചിട്ടായിരുന്നു ഞങ്ങളുടെ മൊമന്റ്സ് ക്യൂറേറ്റ് ചെയ്ത് വീഡിയോ ക്രിയേറ്റ് ചെയ്തത്. ഞങ്ങൾ ഷോ കണ്ടിട്ടില്ലായിരുന്നല്ലോ, പുറത്തുവന്നപ്പോൾ ഈ വീഡിയോകളൊക്കെ കണ്ടിട്ടാണ് 'ഞങ്ങളെ ഇങ്ങനെ ആയിരുന്നല്ലേ പുറംലോകം കണ്ടത് ' എന്ന് മനസ്സിലാക്കിയത്.

ആ പാട്ടുകളുടെ യഥാർത്ഥ വിഷ്വൽ കാണുന്നതിലും കൂടുതൽ, ആ പാട്ടിനൊപ്പം ഞങ്ങൾ കണ്ടത് ഞങ്ങളുടെ തന്നെ മൊമന്റ്സ് ആണ്. ഇപ്പോഴും  ആ പാട്ട് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ മൊമന്റ്സ് ആണ് ഓർമ വരിക.

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ..

ചാർലിയിൽ ഗോപിസുന്ദർ സംഗീതം നൽകി വിജയ് പ്രകാശ് പാടിയ 'ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ...' എനിക്കേറെ ഇഷ്ടമുള്ളൊരു പാട്ടാണ്. മനസ്സുതൊടുന്ന ഒരു ഫീൽ ഗുഡ് സോങ്ങാണത്. അതുപോലെ തന്നെ എനിക്കും ശ്രീനിയ്ക്കും ഒരുപോലെ ഇഷ്ടമുള്ള പാട്ടാണ്,  'മിന്നൽ മുരളി'യ്ക്കു വേണ്ടി ഷാൻ റഹ്മാനൊരുക്കിയ 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ഗാനം.

"ഉലകിതിനോടും പൊരുതിടുമിനി ഞാൻ  നിന്നെ നേടാനഴകേ," എന്തൊരു പ്രണയമാണ് ആ പാട്ടിൽ നിറയെ.

"നെഞ്ചുലഞ്ഞ മുറിവിലായ് 
മെല്ലെ മെല്ലെ തഴുകുവാൻ 
നിലവാകാം നിഴലാകാം 
മണ്ണടിയും നാൾ വരെ 
കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം 
സ്വപ്നം നീ സ്വന്തം നീയേ 
സ്വർഗം നീ സർവം നീയേ..."

Read More

Pearle Maaney Valentines Day Music

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: