/indian-express-malayalam/media/media_files/2025/02/13/valentines-day-wishes-4.jpg)
Valentines Day Wishes: പ്രണയമെന്തെന്ന് അറിയണമെങ്കിൽ, ഒരിക്കലെങ്കിലും പ്രണയ മധുരം നുണഞ്ഞിട്ടുണ്ടാകണം. വാക്കുകൾ കൊണ്ട് പറയാനുള്ളതല്ല, മറിച്ച് അനുഭവിച്ചറിയാനുള്ളതാണ് പ്രണയം. ലോകമെമ്പാടുമുള്ള പ്രണയിതാക്കൾക്കു വേണ്ടിയുള്ള ദിനമാണ് വാലൻ്റൈൻസ് ഡേ.
/indian-express-malayalam/media/media_files/2025/02/13/valentines-day-wishes-2.jpg)
എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലൻ്റൈൻ്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.
/indian-express-malayalam/media/media_files/2025/02/13/valentines-day-wishes-1.jpg)
യുദ്ധ തൽപരനായിരുന്ന ക്ലോഡിയസ് രണ്ടാമൻ യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന് നിബന്ധ കൊണ്ടു വന്നു. രാജാവറിയാതെ പുരോഹിതനായ വാലൻ്റൈൻ സിനേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ രഹസ്യമായി വിവാഹങ്ങൾ നടത്തി കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 ന് വാലൻ്റൈന്‍ വധശിക്ഷ നടപ്പിലാക്കി . ഈ ദിനമാണ് വാലൻ്റൈൻസ് ഡേയായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.
/indian-express-malayalam/media/media_files/2025/02/13/valentines-day-wishes-3.jpg)
ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ് വാലന്റൈൻസ് ഡേ ആഘോഷം. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും പ്രണയിക്കുന്നവർക്ക് സ്പെഷ്യലാണ്.
/indian-express-malayalam/media/media_files/2025/02/13/valentines-day-wishes-5.jpg)
പ്രണയിക്കുന്നവർ ഈ ദിനത്തിൽ പരസ്പരം പ്രണയദിനാശംസകൾ കൈമാറാൻ മറക്കരുത്. അടുത്തുണ്ടെങ്കിലും അകലെയാണെങ്കിലും ആശംസ കാർഡുകളിലൂടെയും കത്തുകളിലൂടെയും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.