/indian-express-malayalam/media/media_files/2024/10/16/WOoVZDvdEIeFGaOOn1zL.jpg)
നടൻ പൃഥ്വിരാജ് സുകുമാരന്റെ 42-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. പൃഥ്വിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചു.
"ജനറലിന് ജന്മദിനാശംസകൾ," എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലെ പൃഥ്വിരാജ് കഥാപാത്രമായ സയിദ് മസൂദിന്റെ പോസ്റ്ററും മോഹൻലാൽ ഷെയർ ചെയ്തിട്ടുണ്ട്. എമ്പുരാനിലെ പൃഥ്വിരാജിന്റെ പുത്തൻ ലുക്കാണ് പോസ്റ്ററിൽ കാണാനാവുക.
''ജന്മദിനാശംസകൾ ജനറൽ. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടത്...പിശാച് വളർത്തിയെടുത്തു! സയിദ് മസൂദ്, ചക്രവർത്തിയുടെ ജനറൽ,'' മോഹൻലാൽ കുറിച്ചതിങ്ങനെ.
"നന്ദി ഭായ്‌ജാൻ," എന്നാണ് മോഹൻലാലിനു താങ്ക്സ് പറഞ്ഞുകൊണ്ട് പൃഥ്വിയുടെ കമന്റ്.
"ഇത് സയിദ് മസൂദും ഖുറേഷി അബ്രഹാമും തമ്മിലുള്ള ഇടപാടാ, നമ്മളിതിൽ ഇല്ല ഗയ്സ്," എന്നാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ട രസകരമായ കമന്റുകളിൽ ഒന്ന്.
മമ്മൂട്ടിയും പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
ടൊവിനോ തോമസും ഫേസ്ബുക്കിലൂടെ പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പുതിയ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ, ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആയിട്ടാണ് എമ്പുരാൻ എത്തുക.
Read More
- കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ചെയ്യ്, ബോംബെയിൽ വലിയ വീടൊക്കെ വാങ്ങിയതല്ലേ?: പൃഥ്വിയോട് ലിസ്റ്റിൻ
- ഇളയ്ക്കൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി അമലാ പോൾ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.