scorecardresearch

ആമിർ ഖാന്റെ സഹോദരിയാണവരെന്ന് കാസ്റ്റ് ചെയ്യുമ്പോൾ അറിയില്ലായിരുന്നു: പൃഥ്വിരാജ്

Nikhat Khan in Empuraan: 'എന്റെ സഹോദരി എമ്പുരാനിൽ നന്നായിരുന്നോ എന്ന് ചോദിച്ച് ആമിർ ഖാൻ മെസ്സേജ് അയച്ചിരുന്നു' 

Nikhat Khan in Empuraan: 'എന്റെ സഹോദരി എമ്പുരാനിൽ നന്നായിരുന്നോ എന്ന് ചോദിച്ച് ആമിർ ഖാൻ മെസ്സേജ് അയച്ചിരുന്നു' 

author-image
Entertainment Desk
New Update
Prithviraj Empuraan Nikhat khan Aamir Khan Sister

Aamir Khan's Sister Nikhat Khan in Empuraan: എമ്പുരാനിൽ സുഭദ്ര ബെൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ആമിർ ഖാന്റെയും ഫൈസൽ ഖാന്റെയും സഹോദരി നിഖാത് ഖാൻ ആണ്. എന്നാൽ എമ്പുരാനിലേക്ക് നിഖാത് ഖാനെ കാസ്റ്റ് ചെയ്യുമ്പോൾ അവർ ആമിറിന്റെ സഹോദരിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് എമ്പുരാൻ ട്രെയിലർ ലോഞ്ചിനിടെ പൃഥ്വി പറഞ്ഞത്. എമ്പുരാനിൽ ഒരു ഹവേലിയുടെ ഉടമയായ സുഭദ്ര ബെൻ എന്ന കഥാപാത്രത്തെയാണ് നിഖാത് ഖാൻ അവതരിപ്പിക്കുന്നത്. 

Advertisment

"ആമിർ ഖാന്റെ സഹോദരി നിഖാതും എമ്പുരാൻ സിനിമയുടെ ഭാഗമായിട്ടുണ്ട്. കാസ്റ്റ് ചെയ്യുമ്പോൾ എനിക്ക് അറിയില്ലായിരുന്നു അവർ ആമിർ ഖാന്റെ സഹോദരിയാണെന്ന്. ആമിറിനെ എനിക്ക് നന്നായി അറിയാം. സിനിമയുടെ ഓഡിഷൻ ഘട്ടത്തിൽ പ്രിയതയോട് ഞാൻ പറഞ്ഞിരുന്നു. എനിക്ക് അവരെ ഇഷ്ടമായി, ഞാൻ അവരുടെ ഓഡിഷൻ കണ്ടിരുന്നു എനിക്ക് അവരെ സിനിമയിൽ ആവശ്യം ഉണ്ടെന്ന്. പ്രിയത എന്റെ കാസ്റ്റിംഗ് ഡയറക്ടർ ആണ്. അപ്പോഴാണ് പ്രിയത നിഖാത്  ആമിർ ഖാന്റെ സഹോദരിയാണെന്ന കാര്യം എന്നോട് പറയുന്നത്. ഞാൻ ആമിർഖാനെ വിളിച്ചിരുന്നു. എന്റെ സഹോദരി സിനിമയിൽ നന്നായി ചെയ്തോ എന്നുചോദിച്ച് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. അവർ നന്നായി ചെയ്തിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു," പൃഥ്വിയുടെ വാക്കുകളിങ്ങനെ.

Read More


Prithviraj Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: