scorecardresearch

കേരളത്തിന്റെ പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ; മോഹൻലാലിനെ വേദിയിലേക്ക് ക്ഷണിച്ചത് പ്രേം നസീർ

പ്രേം നസീറും മോഹൻലാലും ഒരുമിച്ച് വേദി പങ്കിടുന്ന അപൂർവ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്

പ്രേം നസീറും മോഹൻലാലും ഒരുമിച്ച് വേദി പങ്കിടുന്ന അപൂർവ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Mohanlal |  Prem Nazir

ചിത്രം: യൂട്യൂബ്

മലയാളികൾ എന്നും മനസിൽ സൂക്ഷിക്കുന്ന പേരാണ് പ്രേം നസീർ. മലയാള സിനിമയിൽ നൂറുകണക്കിന് നായക വേഷങ്ങൾ തന്മയത്വത്തോടെ വെള്ളിത്തിരിയിലെത്തിച്ച നിത്യഹരിത നായകൻ ഓർമ്മയായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്. മോഹൻലാലിനൊപ്പം വേദിപങ്കിടുന്ന പ്രേം നസീറിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

Advertisment

വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് സംഘടിപ്പിച്ച സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണിത്. ഗായകൻ എംജി ശ്രീകുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയുടെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പരിപാടിക്കിടെ വേദിയിലേക്ക് മോഹൻലാലിനെ പ്രേം നസീർ ക്ഷണിക്കുന്നതാണ് വീഡിയോ.

പാട്ട് പാടാൻ കഴിവുള്ള ഒരു സൂപ്പർ സ്റ്റാർ മലയാള സിനിമയിൽ ഉണ്ട് എന്ന് വിശേഷിപ്പിച്ചാണ് മോഹൻലാലിനെ പ്രേം നസീർ ക്ഷണിക്കുന്നത്. 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിലെ 'നീയറിഞ്ഞോ മേലെ മാനത്ത്' എന്ന പാട്ട് മോഹൻലാലും എംജി ശ്രീകുമാറും ചേർന്നാണ് ആലപിക്കുന്നത്. മോഹന്‍ലാലും മാള അരവിന്ദനും ചേർന്ന് സിനിമയിൽ പാടിയ ഈ ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെന്റിങാണ്.

'സൗദി വെള്ളക്ക'യ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളായ മോഹൻലാൽ- ശോഭന കോമ്പോ വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ 360മത്തെ ചിത്രവും, ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവുമാണിത്.

Advertisment

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഈ വർഷം സെപ്റ്റംബറിൽ തിയേറ്ററിലെത്തുമെന്ന് അടുത്തിടെ താരം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. നടനായും നിർമ്മാതാവായും മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഒരു സംവിധായകന്റെ റോളിൽ മോഹൻലാൽ എങ്ങനെ തിളങ്ങുമെന്നറിയാൻ ആകാംക്ഷയിലാണ് മലയാളികൾ.

നിരവധി വിദേശ താരങ്ങളേയും മലയാളി അഭിനേതാക്കളേയും ഉൾക്കൊള്ളിക്കുന്ന ഫാന്റസി ത്രില്ലറാണ് ബറോസ്. ത്രീഡിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ലാലേട്ടന്റെ സംവിധായക മികവിന് കൈയടിക്കാനും ഈ ചിത്രം നെഞ്ചോട് ചേർക്കാനും താരരാജാവിന്റെ ആരാധകരെല്ലാം കാത്തിരിക്കുകയാണ്.

Read More Entertainment Stories Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: