scorecardresearch

നീയെന്നെ തോൽപ്പിച്ചല്ലേ; ദീപികയോടൊപ്പമെത്താൻ ഓടിയ പ്രഭാസിനോട് ബിഗ് ബി

ഗർഭിണിയായ ദീപിക പദുക്കോണിനെ പടികളിറങ്ങാൻ സഹായിക്കാനായി ഓടിയെത്തി പ്രഭാസും അമിതാഭ് ബച്ചനും, വീഡിയോ.

ഗർഭിണിയായ ദീപിക പദുക്കോണിനെ പടികളിറങ്ങാൻ സഹായിക്കാനായി ഓടിയെത്തി പ്രഭാസും അമിതാഭ് ബച്ചനും, വീഡിയോ.

author-image
Entertainment Desk
New Update
Deepika Padukone Prabhas Amitabh Bachan

ഗർഭിണിയായ ദീപിക പദുക്കോണിനെ സഹായിക്കാൻ പ്രഭാസും അമിതാഭ് ബച്ചനും വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ ബാഹുബലി താരം വിജയിച്ചു. കാവൽ
മുംബൈയിൽ നടന്ന കൽക്കി 2898 എഡി പ്രീ-റിലീസ് ഇവൻ്റിൽ ദീപിക പദുകോണിനെ വേദിയിൽ നിന്ന് സഹായിക്കാൻ പ്രഭാസും അമിതാഭ് ബച്ചനും ഓടിയെത്തി. എന്നാൽ, പ്രഭാസ് ആദ്യം അവളുടെ കൈ പിടിച്ചു. 

Advertisment

കൽക്കി 2898 എഡിയുടെ മുംബൈയിൽ നടന്ന പ്രീ-റിലീസ് ഇവൻ്റിൽ ഏവരുടെയും ശ്രദ്ധ കവർന്നത് ദീപിക പദുകോൺ ആയിരുന്നു. നിറവയറുമായി ചടങ്ങിനെത്തിയ ദീപികയെ കൽക്കി ടീം സ്നേഹത്തോടെയും കരുതലോടെയുമാണ് വരവേറ്റത്. പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന ദീപികയെ സഹായിക്കാൻ പ്രഭാസും അമിതാഭ് ബച്ചനും ധൃതി പിടിച്ച് ഓടിയെത്തുകയാണ്. എന്നാൽ പ്രഭാസ് ആണ് ആദ്യം ദീപികയുടെ അരികിലെത്തി കൈപ്പിടിച്ച് ഇറക്കുന്നത്. തന്നെ തോൽപ്പിച്ച പ്രഭാസിനെ പിന്നാലെ വന്ന ബച്ചൻ തമാശയായി അടിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരുടെയും വെപ്രാളവും തമാശയുമൊക്കെ കണ്ട് ദീപികയും വേദിയിലുണ്ടായിരുന്ന റാണ ദഗ്ഗുബാട്ടിയും ചിരിക്കുന്നതും കാണാം. 

മറ്റൊരു വീഡിയോയിൽ, വേദിയിലേക്ക് കടന്നുവരുന്ന ദീപികയെ അമിതാഭ് ബച്ചൻ കൈപ്പിടിച്ച് പടികൾ കയറാൻ സഹായിക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ പ്രഭാസ് ദീപികയ്ക്ക് ഇരിക്കാനായി കസേര നീക്കിയിടുന്നതും കാണാം. 

ദീപികയോട് സഹതാരങ്ങൾക്കുള്ള കരുതലും സ്നേഹവുമൊക്കെ ആരാധകരുടെയും മനസ്സു നിറയ്ക്കുന്ന കാഴ്ചയായിരുന്നു. 

Advertisment

വേദിയിലെത്തിയ ദീപിക തൻ്റെ കഥാപാത്രത്തെ ചുരുക്കം വാക്കുകളിൽ പരിചയപ്പെടുത്തി. സംവിധായകൻ നാഗ് അശ്വിനൊപ്പം ജോലി ചെയ്ത അനുഭവവും ദീപിക പങ്കിട്ടു.  “ഇത് അവിശ്വസനീയമായ അനുഭവമാണ്. മിസ്റ്റർ ബച്ചൻ പറഞ്ഞതുപോലെ, ഇതൊരു പുതിയ ലോകമാണ്. വ്യക്തിപരമായും തൊഴിൽപരമായും ഇത് അവിശ്വസനീയമായ അനുഭവമാണ്." 

കൽക്കി 2898 എഡി  ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ്. കമൽഹാസൻ, ദിഷ പടാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കൽക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Read More Entertainment Stories Here

Prabhas Amitabh Bachchan Deepika Padukone Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: