/indian-express-malayalam/media/media_files/9cbtOYWILkLXgOmswU8q.jpg)
വളർത്തു മൃഗങ്ങളുടെ മരണം പലപ്പോഴും വ്യക്തികളെ ആഴത്തിൽ ബാധിക്കുന്ന വിയോഗമാണ്. വീട്ടിലെ ഒരംഗത്തെ പോലെ പരിപാലിച്ച വളർത്തുമൃഗങ്ങൾ വിട വാങ്ങുമ്പോൾ വീടും നിശ്ചലമാവും. പ്രിയപ്പെട്ട വളർത്തുനായ ബൂബുവിന് വിട നൽകുകയാണ് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്.
ഏഴു വർഷത്തോളം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബൂബുവിനൊപ്പമുള്ള ചിത്രങ്ങളും പൂർണിമ പങ്കുവച്ചിട്ടുണ്ട്. ഒപ്പം പെറ്റ് ഓണേഴ്സിന്റെ കമ്മ്യൂണിറ്റി സാധാരണയായി പങ്കിടുന്ന 'ദ റെയിൻബോ ബ്രിഡ്ജ്' എന്ന കവിതയും. പ്രിയപ്പെട്ട വളർത്തുമൃഗത്തെ നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകുന്ന രചനയാണിത്. പലപ്പോഴും വളർത്തുമൃഗങ്ങളുടെ വിയോഗത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ കവിത പങ്കുവെയ്ക്കപ്പെടുന്നത്.
"വളർത്തുമൃഗങ്ങൾ മരിക്കുമ്പോൾ, അവർ "മഴവിൽ പാലം" എന്ന് വിളിക്കപ്പെടുന്ന അതിശയകരവും സന്തോഷകരവുമായ ഒരിടത്തേക്കാണ് പോവുന്നതെന്നും, അവിടെ അവർ ഉടമകളുമായുള്ള പുനഃസമാഗമത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും," എന്നുമാണ് ഈ കവിത അർത്ഥമാക്കുന്നത്.
ബൂബൂവിനെ കൂടാതെ നാല, ബോബ, ലൈല എന്നിങ്ങനെ മൂന്നു വളർത്തുമൃഗങ്ങൾ കൂടി പൂർണിമയ്ക്കുണ്ട്.
Read More Entertainment Stories Here
- ഈ മനുഷ്യനൊരു മുത്താണ്: ഗോപി സുന്ദറിനെ കുറിച്ച് മയോനി
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- തപ്സി പന്നു വിവാഹിതയാവുന്നു
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
- തിരിച്ചുവിളി കാത്ത് ആരാധകൻ; മകനേ മടങ്ങി വരൂ എന്ന് ബേസിൽ
- ആദ്യ ക്രഷ് ഷാരൂഖ്; എന്നിട്ടും നായികയാവാൻ വിളിച്ചപ്പോൾ നോ പറഞ്ഞ് മധുബാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.