scorecardresearch

Oshana OTT: ഓശാന ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Oshana OTT Release Date: ധ്യാൻ ശ്രീനിവാസനും അൽത്താഫ് സലിമും പ്രധാന വേഷങ്ങളിലെത്തിയ ഓശാന ഒടിടിയിലെത്തുന്നു

Oshana OTT Release Date: ധ്യാൻ ശ്രീനിവാസനും അൽത്താഫ് സലിമും പ്രധാന വേഷങ്ങളിലെത്തിയ ഓശാന ഒടിടിയിലെത്തുന്നു

author-image
Entertainment Desk
New Update
Oshana Ott

Oshana OTT Release Date

Oshana OTT Release Date, Platform: ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജൻ, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എൻ.വി മനോജ് സംവിധാനം ചെയ്ത ചിത്രമാണ് 'ഓശാന.' നവംബർ മാസം തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നു മാസങ്ങൾക്കിപ്പുറം ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

Advertisment

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം അയാളുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് പറയുന്ന ചിത്രമാണ് ഓശാന. എം.ജെ.എൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മാർട്ടിൻ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാണം.

ബോബൻ സാമുവൽ, സ്‌മിനു സിജോ, സാബുമോൻ അബ്‌ദുസമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്‌ണ സജിത്ത്, ശ്രുതി, ലക്ഷ്‌മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ജിതിൻ ജോസ് ആണ്.

Oshana Ott Release: ഓശാന ഒടിടി റിലീസ്

മനോരമ മാക്സിലൂടെയാണ് ഓശാന ഒടിടിയിലെത്തുന്നത്. ജനുവരി 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Advertisment

Read More

Dhyan Sreenivasan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: