/indian-express-malayalam/media/media_files/iR2BiS6NkNRSCJWoLGfw.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ വിജയ് സേതുപതി
അഭിനയ മികവിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിജയ് സേതുപതി. അടുത്തിടെ പുറത്തിറങ്ങിയ പല സേതുപതി ചിത്രങ്ങും കാര്യമായ വിജയം തിയേറ്ററിൽ നേടിയിരുന്നില്ല. ഇപ്പോഴിതാ, 'മഹാരാജ' എന്ന ചിത്രത്തിലൂടെ ഗംഭീര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് താരം. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. അടുത്തിടെ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ആദ്യകാല ജീവിതം 'മിസ്' ചെയ്യുന്നുവെന്ന് സേതുപതി പറഞ്ഞു.
ജീവിതത്തിൽ ആരെയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. "ഞാൻ എന്നെത്തന്നെയാണ് മിസ് ചെയ്യുന്നത്. വളരെ നിഷ്കളങ്കനും വലിയ സ്വപ്നങ്ങളൊന്നും​ ഇല്ലാത്ത ഒരു പയ്യൻ ഉണ്ടായിരുന്നു. ജീവിതത്തിൽ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് പോലും അവന് അറിയില്ലായിരുന്നു. അവൻ കോളേജിൽ പഠിക്കുമ്പോൾ, രണ്ടാം വർഷത്തെ സിലബസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു.
എന്റെ സുഹൃത്തുക്കളും അങ്ങനെയായിരുന്നു, ഞാനും അങ്ങനെയായിരുന്നു. ഞാൻ സ്പോർട്സിലോ പഠനത്തിലോ മിടുക്കനായിരുന്നില്ല. എനിക്ക് കാമുകി പോലും ഉണ്ടായിരുന്നില്ല. ഞാൻ അവരോടൊന്നും സംസാരിക്കില്ലായിരുന്നു, കാരണം ഞാൻ വളരെ നാണക്കാരനായിരുന്നു. പക്ഷേ, ജീവിതത്തിൽ വളരണമെന്നും വലുതായി എന്തെങ്കിലും ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു.
എന്നാൽ അത് എങ്ങനെ നേടുമെന്നോ, അതിലേക്ക് എങ്ങനെ എത്തണമെന്നോ അറിയില്ലായിരുന്നു. ദാരിദ്ര്യത്തിൽ നിന്ന് കരകയറുക, അത് മാത്രമായിരുന്നു ലക്ഷ്യം. ആ മനുഷ്യൻ നിഷ്കളങ്കനായിരുന്നു. ആ എന്നെ എനിക്ക് നഷ്ടമായി," വിജയ് സോതുപതി പറഞ്ഞു.
കോളേജിൽ പഠിക്കുന്ന സമയത്ത്, സെയിൽസ്മാമായും കാഷ്യറായും, ഫോൺ ബൂത്തിൽ ഓപ്പറേറ്ററായും ജോലി ചെയ്തിട്ടുണ്ടെന്ന് മുൻപ് അഭിമുഖങ്ങളിൽ സേതുപതി പറഞ്ഞിരുന്നു. കൊമേഴ്സിൽ ബിരുദം നേടിയ ശേഷം, സിമൻ്റ് മൊത്തവ്യാപാര മേഖലയിൽ സേതുപതി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഇന്ത്യയിൽ കിട്ടുന്ന ശമ്പളത്തേക്കാൾ നാലിരട്ടി ശമ്പളം കിട്ടിയതുകൊണ്ട്, അക്കൗണ്ടൻ്റായി ദുബായിലേക്ക് മാറി. ജോലിയിൽ തൃപ്തനാകാതെ ഇന്ത്യയിലേക്ക് മടങ്ങിയെന്നും താരം പറഞ്ഞിരുന്നു.
2003ൽ ഇന്ത്യയിൽ തിരിച്ചെത്തിയ സേതുപതി വിവാഹം കഴിക്കുകയും, സുഹൃത്തുക്കളോടൊപ്പം ഇൻ്റീരിയർ ഡെക്കറേഷൻ ബിസിനസ് ആരംഭിക്കുകയും ചെയ്തു. പിന്നീട് ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ചേർന്നു. 'തന്റെ ബിസിനസ്സ് പച്ചപിടിച്ചിരുന്നെങ്കിൽ, ഒരിക്കലും ഒരു നടനാകില്ലായിരുന്നെന്ന് സേതുപതി ഫോർബ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read More
- മമ്മൂട്ടി ആ നടനെ അനുകരിക്കുന്നതാണ് ഏറെ ഇഷ്ടപ്പെട്ടത്: വിജയ് സേതുപതി
- ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് മനസിലാകുന്നത് എന്റെ പാർട്ണർ പറയുമ്പോഴാണ്: ഷൈൻ ടോം ചാക്കോ
- പടം പൊട്ടിയെന്ന് അറിഞ്ഞാൽ ചാക്കോച്ചൻ നേരെ അങ്ങോട്ട് പോകും: സുരാജ്
- ഉണ്ണി ആത്ര നല്ലവനായ ഉണ്ണിയല്ലല്ലോ ഉണ്ണിയേ... എന്തിനും തയ്യാറായി സുരാജും ബിജു മേനോനും; നടന്ന സംഭവം ട്രെയിലർ
- പത്ത് വർഷം കൊണ്ട് സ്റ്റെപ്പ് പഠിച്ചിട്ട് വരുമ്പോഴാണ് അവർ പാട്ട് മറ്റുന്നത്; വീഡിയോ പങ്കുവച്ച് അർച്ചന കവി
- നന്ദിയാൽ പാടുന്നു ദൈവമേ... ലൂർദ് മാതാവിന് മുന്നിൽ ഭക്തി​ഗാനം ആലപിച്ച് സുരേഷ് ഗോപി
- അനിയന്റെ കല്യാണത്തിന് നൃത്തച്ചുവടുകളുമായി രമ്യ നമ്പീശൻ; വീഡിയോ
- നിലയുടെ ജീവിതത്തിലെ പുതിയ തുടക്കം; ചിത്രങ്ങളുമായി പേളി
- 'അഹന്തയിൽ നിന്നും മുക്തി നേടുന്നു': തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us