scorecardresearch

New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ 7 ചിത്രങ്ങൾ

New OTT Release This Week: ഏറ്റവും പുതിയ 7 ചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. എവിടെ കാണാം?

New OTT Release This Week: ഏറ്റവും പുതിയ 7 ചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. എവിടെ കാണാം?

author-image
Entertainment Desk
New Update
New OTT Release This Week Madraskaaran Mrs

New OTT Release This Week: ഇന്ന് ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ 7 ചിത്രങ്ങൾ

New OTT Release This Week: ഏറ്റവും പുതിയ 7 ചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.  ഷെയ്ൻ നിഗത്തിന്റെ മദ്രാസ്കാരൻ മുതൽ സന്യ മൽഹോത്രയുടെ മിസ്സിസ് വരെ ഈ ലിസ്റ്റിലുണ്ട്. ഈ ചിത്രങ്ങൾ എവിടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത് എന്നറിയേണ്ടേ? 

Advertisment

Madraskaaran Ott: മദ്രാസ്കാരൻ ഒടിടി
ഷെയ്ൻ നിഗത്തിനെ നായകനാക്കി വാലി മോഹൻ ദാസ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'മദ്രാസ്കാരൻ' ഒടിടിയിലെത്തി. ഷെയ്ൻ ആദ്യമായി തമിഴിൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയുമുണ്ട്. കലൈയരസൻ. തെലുങ്ക് നടി നിഹാരിക കൊനിദേല, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആഹാ തമിഴിൽ മദ്രാസ്കാരൻ ലഭ്യമാണ്. 

Mrs. OTT: മിസ്സിസ് ഒടിടി

മലയാളചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ്റെ ഹിന്ദി റീമേക്കായ 'മിസ്സിസ്' ഒടിടിയിലെത്തി. സന്യ മൽഹോത്ര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം Zee5-ൽ ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Bada Naam Karenge OTT: ബദാ നാം കരേംഗെ ഒടിടി

റിതിക് ഘൻഷാനിയും ആയിഷ കദുസ്‌കറും അഭിനയിച്ച സൂരജ് ബർജാത്യയുടെ ആദ്യ ഡിജിറ്റൽ സംരംഭം ബദാ നാം കരേംഗെ ഒടിടിയിലെത്തി. സോണിലിവിൽ ചിത്രം കാണാം. 

Advertisment

Chaalchitro: The Frame Fatale OTT: ചാൽചിത്രോ: ദി ഫ്രെയിം ഫാറ്റേൽ ഒടിടി

പ്രതിം ഡി ഗുപ്ത സംവിധാനം ചെയ്ത ബംഗാളി ക്രൈം ത്രില്ലർ ചാൽചിത്രോ: ദി ഫ്രെയിം ഫാറ്റേൽ ഒടിടിയിലെത്തി. കൊൽക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതക പരമ്പര അന്വേഷിക്കുന്ന നാല് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോയ്‌ചോയിൽ (Hoichoi) ലഭ്യമാണ്. 

Kobali OTT: കോബാലി ഒടിടി

രവി പ്രകാശ് അഭിനയിച്ച തെലുങ്ക് ത്രില്ലർ ചിത്രം കോബാലി ഒടിടിയിലെത്തി.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം. 

 Anuja OTT: അനുജ ഒടിടി

പ്രിയങ്ക ചോപ്രയുടെയും ഗുണീത് മോംഗയുടെയും പിന്തുണയോടെ എത്തിയ ഓസ്കാർ നോമിനേറ്റഡ് ലൈവ്-ആക്ഷൻ ഷോർട്ട് ഫിലിം അനുജ  ഇപ്പോൾ  നെറ്റ്ഫ്ലിക്സിൽ കാണാം. 

Vallyettan 4K Ott: വല്യേട്ടൻ ഒടിടി

രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമായ 'വല്യേട്ടൻ' അടുത്തിടെയാണ് റി-റിലീസിനു എത്തിയത്. ചിത്രം 4കെ മികവിൽ ഒടിടിയിലേക്കും എത്തുകയാണ്. മനോരമ മാക്സിൽ ചിത്രം കാണാം. 

Read More

New Release Shane Nigam OTT Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: