/indian-express-malayalam/media/media_files/2024/10/26/qn9nezxKwcqMok8yeT8g.jpg)
New OTT Release: വാരാന്ത്യം വീട്ടിലിരുന്ന് ഒടിടിയിലെ പുത്തൻ സിനിമകൾക്കൊപ്പം ആഘോഷമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. ഏതൊക്കെയാണ് ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പരിചയപ്പെടാം.
Gaganachari OTT: ഗഗനചാരി ഒടിടി
Gaganachari OTT: ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് 'ഗഗനചാരി'. സയൻസ്-ഫിക്ഷൻ കോമഡി ജോണറിലുള്ള ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ്ങിനെത്തിയിരിക്കുകയാണ്. ആഗോള തലത്തിൽ നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അരുണ്‍ ചന്ദു, ശിവ സായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിൽ, മെറാക്കി സ്റ്റുഡിയോസാണ് ഗ്രാഫിക്സ് ഒരുക്കിയത്. 'കള' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ഗഗനചാരിയുടെ ആക്ഷൻ ഡയറക്ടർ. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Meiyazhagan OTT: മെയ്യഴകൻ ഒടിടി
Meiyazhagan OTT: കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ‘മെയ്യഴകൻ’ഈ വാരാന്ത്യത്തിൽ ഒടിടിയിലെത്തും. '96' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശ്രീദിവ്യയാണ് ചിത്രത്തിലെ നായിക. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നിവരും ചിത്രത്തിലുണ്ട്. മഹേന്ദ്രൻ രാജു ഛായാഗ്രഹണവും ആർ. ഗോവിന്ദരാജ് എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. മെയ്യഴകൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
Do Patti OTT: ദോ പാട്ടി ഒടിടി
Do Patti OTT: കാജോൾ, കൃതി സനോൻ, ഷഹീർ ഷെയ്ഖ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ദോ പാട്ടി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഇരട്ട സഹോദരിമാരുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസിൻ്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ മിസ്റ്ററി ക്രൈം ത്രില്ലർ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.
Aindham Vedham OTT: ഐന്ദം വേദം ഒടിടി
Aindham Vedham OTT: അമ്മയുടെ അന്ത്യകർമ്മങ്ങൾക്കായി വാരണാസിയിലേക്ക് പോകുന്ന അനു എന്ന യുവതിയെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് 'ഐന്ദം വേദം'. സീ5ൽ ചിത്രം കാണാം.
The Miranda Brothers OTT: മിറാൻഡ ബ്രദേഴ്‌സ് ഒടിടി
The Miranda Brothers OTT: സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത മിറാൻഡ ബ്രദേഴ്‌സ് സ്പോർട്‌സ് ആക്ഷൻ ചിത്രമാണ്. ഹർഷവർധൻ റാണെ, മീസാൻ ജാഫ്രി, ജെനിഫർ പിക്കിനാറ്റോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സിനിമയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Bullet Diaries OTT: ബുള്ളറ്റ് ഡയറീസ് ഒടിടി
Bullet Diaries OTT: ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'ബുള്ളറ്റ് ഡയറീസ്' ഒടിടിയിലേക്ക്. നവാഗതനായ സന്തോഷ് മുണ്ടൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രയാഗ മാര്‍ട്ടിനാണ് നായിക. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബുള്ളറ്റ് ബൈക്ക് പ്രേമിയായ രാജു എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. സൈന പ്ലേയിൽ ചിത്രം ലഭ്യമാണ്.
Read More
- എന്റെ പുഞ്ചിരി തോൽക്കാൻ ഒരുക്കമല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്: അമൃത സുരേഷ്
- ഹേമമാലിനി- ജിത്രേന്ദ വിവാഹം മുടക്കാനെത്തിയ ധർമേന്ദ്ര, ആക്രോശിച്ച് ഹേമയുടെ പിതാവ്; സിനിമയേയും വെല്ലും ഈ ബോളിവുഡ് പ്രണയകഥ
- കുഷ്യൻ കവറിൽ ചിരിതൂകി ഹേമമാലിനിയും ധർമേന്ദ്രയും; ഇഷ ഡിയോളിന്റെ മുംബൈ ബംഗ്ലാവിലെ കാഴ്ചകൾ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
- കഴിഞ്ഞാഴ്ച പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗമേ; ബൈജുവിന്റെ റീൽ വൈറൽ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.