/indian-express-malayalam/media/media_files/2025/01/04/lXNlODvOFPqqEnuZnXtP.jpg)
New OTT Release This Week
New OTT Release This Week: ഓരോ ആഴ്ചയും പുത്തൻ പുതിയ ചിത്രങ്ങൾ ഒടിടിയിലേക്ക് എത്തുകയാണ്. ഈ ആഴ്ച ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ പരിചയപ്പെടാം. കാനിൽ പുരസ്കാരം നേടിയ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
All we imagine as light OTT: ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്
മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്. തിയറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി മൂന്നിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Kadakan OTT: കടകൻ
ഹക്കിം ഷാജഹാന് പ്രധാന വേഷത്തിലെത്തിയ കടകന്‍ ഒടിടിയിലേക്ക് എത്തുകയാണ്. മലപ്പുറത്തെ മണ്ണ് മാഫിയയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോന ഒലിക്കല്‍, ശരത്ത്, ഫാഹിസ് ബിന്‍ റിഫായ്, നിര്‍മല്‍ പാലാഴി, ഹരിശ്രീ അശോകന്, ജാഫര്‍ ഇടുക്കി, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സണ്‍ നെക്സ്റ്റ്, ഒടിടി പ്ലേ എന്നിവയിൽ ചിത്രം കാണാം.
Oshana OTT: ഓശാന
ധ്യാന്‍ ശ്രീനിവാസന്, അല്‍ത്താഫ് സലിം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓശാന. എം വി മനോജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വര്‍ഷ വിശ്വനാഥ്, ബാലാജി ജയരാജന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനോരമ മാക്സിൽ ചിത്രം കാണാം.
Uppu Puli Kaaram OTT: ഉപ്പു പുളി കാരം
ഉപ്പു പുളി കാരം സീരിസിന്റെ അവസാനഭാഗം ഇപ്പോൾ ഒടിടിയിൽ കാണാം. ബന്ധങ്ങളുടെയും സാമൂഹിക പ്രതീക്ഷകളുടെയും സങ്കീർണതകൾ പര്യവേക്ഷണം ചെയ്യുന്ന പരമ്പരയാണിത്. പൊൻവണ്ണൻ, വനിതാ കൃഷ്ണചന്ദ്രൻ തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഉപ്പു പുളി കാരം സ്ട്രീം ചെയ്യുന്നത്.
Read More
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- Identity Review: ട്വിസ്റ്റും ടേണും സസ്പെൻസും അൺലിമിറ്റഡ്; ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി, റിവ്യൂ
- എൻ്റെ സ്വപ്നങ്ങളാണ് പ്രണവ് സാക്ഷാത്കരിക്കുന്നത്: മോഹൻലാൽ
- ആരായിരുന്നു ഞങ്ങൾക്ക് എംടി? അവർ പറയുന്നു
- അന്നാണ് റാണ ആദ്യമായി വീട്ടിൽ വന്നത്, ഉമ്മച്ചിയ്ക്ക് ആളെ ഒരുപാട് ഇഷ്ടമായി; ദുൽഖർ
- വിവാഹം, ഡിവോഴ്സ്; വീണ്ടും രഞ്ജിത്തിനെ ജീവിതത്തിലേക്ക് കൂടെ കൂട്ടി പ്രിയാരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.