/indian-express-malayalam/media/media_files/2025/05/22/dYeNDhLLy2iPRLgh0o94.jpg)
New Malayalam Ott Release
New Movies OTT Release Date & Platform: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങൾ ഇന്ന് ഒടിടിയിലേക്ക് എത്തുകയാണ്. ഭാവന നായികയായ 'ഹണ്ട്,' സൈജു കുറുപ്പ് നായകനായ 'അഭിലാഷം' എന്നീ ചിത്രങ്ങളാണ് ഇന്ന് രാത്രിയോടെ ഒടിടിയിലെത്തുന്നത്.
Abhilasham OTT: അഭിലാഷം ഒടിടി
സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഭിലാഷം'. ഷംസു സെയ്ബയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം.
സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. തൻവി റാം ആണ് ചിത്രത്തിനെ നായിക. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. മനോരമാ മാക്സിലൂടെ ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Hunt OTT: ഹണ്ട് ഒടിടി
ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹണ്ട്'. പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഹണ്ട്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണിത്. ഒരു മെഡിക്കൽ കോളേജ് ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.
കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. പൊതുവെ ശാസ്ത്രത്തിലും യുക്തിയിലും വിശ്വസിക്കുന്ന കീർത്തിയുടെ യാദൃശ്ചികമായ ഒരു അതീന്ദ്രിയ അനുഭവത്തിലൂടെയാണ് 'ഹണ്ട്' മുന്നോട്ട് പോകുന്നത്. ഭാവന, ചന്തുനാഥ്, രഞ്ജി പണിക്കർ, അദിതി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മനോരമാ മാക്സിലൂടെ ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More:
- കോസ്റ്ററിക്കയിൽ കറങ്ങിത്തിരിഞ്ഞ് നിഖിലയും റിമയും, അപർണ എവിടെ എന്ന് ആരാധകർ
- ഈ ആഴ്ച ഒടിടിയിൽ എത്തുന്ന പുതിയ സിനിമകൾ ഇതാ
- രേണു സുധിക്ക് നായകനായി അലിൻജോസ് പെരേര
- അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ പ്രണവും വിസ്മയയുമെത്തി; മോഹൻലാലിന്റെ കുടുംബചിത്രങ്ങൾ വൈറൽ
- മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; 4600 കോടി ആസ്തിയുള്ള നടിയാണിത്, ആളെ മനസ്സിലായോ?
- രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം നൽകണം; വിവാഹ മോചന കേസ് കടുപ്പിച്ച് ആരതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.