scorecardresearch

New OTT Release This Week: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന പുതിയ സിനിമകൾ ഇതാ

New OTT Release This Week: ഭാവനയുടെ 'ഹണ്ട്' മുതൽ മമ്മൂട്ടിയുടെ 'ബസൂക്ക' വരെ; വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന ചിത്രങ്ങൾ

New OTT Release This Week: ഭാവനയുടെ 'ഹണ്ട്' മുതൽ മമ്മൂട്ടിയുടെ 'ബസൂക്ക' വരെ; വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന ചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weekly OTT Release

Weekly OTT Release: ഈ വാരാന്ത്യത്തോടെ ഒടിടിയിൽ എത്തുന്ന സിനിമകൾ

New Movies OTT Release Date & Platform: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരുപിടി സിനിമകളാണ് ഈ വാരാന്ത്യത്തോടെ ഒടിടിയിൽ എത്തുന്നത്.  വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രങ്ങൾ ഏതൊക്കെ? അവ എപ്പോൾ, എവിടെ കാണാം? എന്നു നോക്കാം.

Hunt OTT Release Date & Platform: ഹണ്ട് ഒടിടി

Advertisment

ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' ഒടിടിയിലേക്ക്. പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഹണ്ട്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണിത്. ഒരു മെഡിക്കൽ കോളേജ് ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.

കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. പൊതുവെ ശാസ്ത്രത്തിലും യുക്തിയിലും വിശ്വസിക്കുന്ന കീർത്തിയുടെ യാദൃശ്ചികമായ ഒരു അതീന്ദ്രിയ അനുഭവത്തിലൂടെയാണ് 'ഹണ്ട്' മുന്നോട്ട് പോകുന്നത്.

ഭാവന, ചന്തുനാഥ്‌, രഞ്ജി പണിക്കർ, അദിതി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നിഖിൽ ആനന്ദാണ് ചിത്രത്തിന്റെ തിരക്കഥ. ഹണ്ടിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സന്തോഷ് വർമ്മയും ഹരിതാ രായണനുമാണ്. സംഗീത സംവിധാനം - കൈലാസ് മേനോൻ, ഛായാഗ്രഹണം - ജാക്സൻ ജോൺസൺ, എഡിറ്റിംഗ്, ഏ ആർ - അഖിൽ, കലാസംവിധാനം - ബോബൻ.

Advertisment

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മേയ് 23ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Abhilasham OTT Release Date, Platform: അഭിലാഷം ഒടിടി

സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഭിലാഷം'. ഷംസു സെയ്ബയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. തൻവി റാം ആണ് ചിത്രത്തിനെ നായിക. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. 

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് അഭിലാഷം ഒടിടിയിലെത്തുന്നത്. മേയ് 23 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Tourist Family OTT Release Date & Platform: ടൂറിസ്റ്റ് ഫാമിലി ഒടിടി

സമീപകാലത്ത് തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം 50 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. മേയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

നവാഗതനായ അഭിഷാൻ ജീവിന്ത് സംവിധാനം ചെയ്ത ചിത്രത്തിനു  മികച്ച പ്രതികരണമാണ് നേടിയത്. ടൂറിസ്റ്റ് ഫാമിലി ഈ മാസം അവസാനത്തോടെ ഒടിടിയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

മില്യൺ ഡോളർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിമ്രാൻ, മിഥുൻ ജയ്ശങ്കർ, കമലേഷ് ജഗൻ, രമേശ് തിലക്, ഇളങ്കോ കുമാരവേൽ, എംഎസ് ഭാസ്‌കർ, കമലേഷ് ജെഗൻ, ശ്രീജ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. 

ജിയോഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മെയ് 31ന് ജിയോഹോട്ട്സ്റ്റാറിൽ ടൂറിസ്റ്റ് ഫാമിലി സ്ട്രീമിംഗ് ആരംഭിക്കും. 

Bazooka OTT Release Date & Platform: ബസൂക്ക ഒടിടി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത  'ബസൂക്ക' വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

വ്യത്യസ്ത ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ചിത്രം ഒരു ഗെയിം ത്രില്ലറാണ്.  സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

സരിഗമ ഇന്ത്യ ലിമിറ്റഡ്, ജിനു വി. അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം മിഥുൻ മുകുന്ദൻ എന്നിവർ നിർവഹിച്ചിരിക്കുന്നു. 

സി5-ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മേയ് 25ന് ചിത്രം ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

Read More:

OTT Disney Hotstar Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: