/indian-express-malayalam/media/media_files/2025/05/22/w6jW2oQALhJtn5aqMA7p.jpg)
രേണു സുധിയോടൊപ്പം അലിൻ ജോസ് പെരേര ചിത്രം: സ്പോട്ട് റീൽ എൻ്റർടെയ്ൻമെൻ്റ്സ്
മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈറൽ താരം. അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
തൻസീർ കൂത്തു പറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസിലാണ് രേണു ഇപ്പോൾ അഭിനയിക്കുന്നത്. ഷൂട്ടിങ് ലോക്കേഷനിൽ നിന്നുള്ള റീലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നണ്ട്. വെബ് സീരിസിൽ രേണുവിനൊപ്പം അലിൻ ജോസ് പെരേരയെയും കാണാം.
ദാസ് കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ ഒരു റീൽ വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു. നടുറോഡിലായിരുന്നു ഇരുവരുടെയും റീൽസ് ചിത്രീകരണം. ഒരു ഭാഗത്തുകൂടെ നിരനിരയായി വണ്ടികൾ പോവുന്നതും കാണാം. വഴി മുടക്കി റീൽസ് ചിത്രീകരിച്ചതിനു ബൈക്കിൽ പോവുന്ന രണ്ടുപേർ ഇരുവരെയും ശകാരിക്കുന്നതും വീഡിയോയിൽ കാണാം.
കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കൊല്ലം സുധി മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞതോടെയാണ് രേണു ഇൻസ്റ്റ​ഗ്രാമിൽ റീലുകൾ പങ്കുവച്ചു തുടങ്ങിയത്.
രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിൽ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു. ഇൻസ്റ്റ​ഗ്രാം വീഡിയോകൾ വൈറലായതിന് പിന്നാലെ സിനിമകളിലും അവസരം ലഭിക്കുന്നുണ്ടെന്നാണ് രേണു അഭിമുഖങ്ങളിൽ വെളിപ്പെടുത്തുന്നത്.
Read More:
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള് കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- സുധി ചേട്ടന്റെ മണമുള്ള പെർഫ്യൂം അടിച്ചിട്ടില്ല, അത് മണത്താൽ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും: രേണു സുധി
- ജോലി ശരിയാക്കി തന്നിട്ടും പോകാതിരുന്നത് ആ കാരണം കൊണ്ട്: രേണു സുധി പറയുന്നു
- അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ പ്രണവും വിസ്മയയുമെത്തി; മോഹൻലാലിന്റെ കുടുംബചിത്രങ്ങൾ വൈറൽ
- മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; 4600 കോടി ആസ്തിയുള്ള നടിയാണിത്, ആളെ മനസ്സിലായോ?
- രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം നൽകണം; വിവാഹ മോചന കേസ് കടുപ്പിച്ച് ആരതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.