/indian-express-malayalam/media/media_files/2025/05/22/TariSxuyvnWmYznx0IKG.jpg)
മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന്റെ 65-ാം പിറന്നാളായിരുന്നു ബുധനാഴ്ച. താരത്തിന്റെ ആരാധകരും സഹപ്രവർത്തകരും ചേർന്ന് പിറന്നാൾ ആഘോഷമാക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഉടനീളം കണ്ടത്.
ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷത്തിനിടെ പകർത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
വിസ്മയയാണ് അച്ഛന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. കുടുംബസമേതം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
"മനോഹരമായ ഒരു ദിനം. പിറന്നാൾ ആശംസകൾ അച്ഛാ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു," എന്ന അടിക്കുറിപ്പോടെയാണ് വിസ്മയ ചിത്രങ്ങൾ പങ്കുവെച്ചത്. ഏറെ നാളുകൾക്കു ശേഷം കുടുംബസമേതം താരത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.
തുടരും ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം. മികച്ച പ്രതികരണം നേടി ചിത്രം ബോക്സ് ഓഫീസിൽ അതിന്റെ പടയോട്ടം തുടരുകയാണ്. 200 കോടിയോളം ഇതിനകം തന്നെ ചിത്രം കളക്റ്റ് ചെയ്തു കഴിഞ്ഞു. തുടരും റിലീസിനു തൊട്ടുമുൻപായി തിയേറ്ററുകളിലെത്തിയ എമ്പുരാനും 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതോടെ, ഒരു മാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ.
പിറന്നാളിനോടനുബന്ധിച്ച് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളായ ഹൃദയപൂർവ്വം, വൃഷഭ എന്നീ സിനിമകളുടെ അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. കയ്യെഴുത്ത് എന്ന തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ വന്നിരിക്കുന്നത്. നടൻ മോഹൻലാലിന്റെ സ്വന്തം കൈപ്പടയിലാണ് ഈ ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വൃഷഭയുടെ ഫസ്റ്റ് ലുക്കും പുറത്തുവന്നിട്ടുണ്ട്. മുടി നീട്ടിയ ലുക്കിൽ യോദ്ധാവിന്റെ വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെ കാണാം. ഒക്ടോബർ 16നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Read More
- പ്രിയപ്പെട്ട ലാലിനു ആശംസകളുമായി പതിവു തെറ്റാതെ ഇച്ചാക്ക എത്തി
- രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം നൽകണം; വിവാഹ മോചന കേസ് കടുപ്പിച്ച് ആരതി
- മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ; പുലിമുരുകനിലെ ആ ബാലതാരം ഇവിടെയുണ്ട്
- മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; 4600 കോടി ആസ്തിയുള്ള നടിയാണിത്, ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.