scorecardresearch

'താങ്ക് യൂ കണ്മണി,' ത്രോ ബാക്ക് വീഡിയോ പങ്കുവച്ച് വിഘ്നേഷ് ശിവൻ

"ടു...ടുട്ടു" എന്ന ഹിറ്റു ഗാനത്തിന് ചുവടുവയ്ക്കുന്ന നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവരുടെ വീഡിയോയാണ് വിഘ്നേഷ് പങ്കുവച്ചത്

"ടു...ടുട്ടു" എന്ന ഹിറ്റു ഗാനത്തിന് ചുവടുവയ്ക്കുന്ന നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവരുടെ വീഡിയോയാണ് വിഘ്നേഷ് പങ്കുവച്ചത്

author-image
Entertainment Desk
New Update
Kaathuvaakula Rendu Kaadhal

ചിത്രം: ഇൻസ്റ്റഗ്രാം

വിജയ് സേതുപതി, നയൻതാര, സാമന്ത റൂത്ത് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് 'കാത് വാകുല രണ്ട് കാതൽ.' 2022ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒരു ചിത്രീകരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. ചിത്രം പുറത്തിറങ്ങി രണ്ടു വർഷം തിരഞ്ഞതിന്റെ ഓർമ്മ പങ്കുവയ്ക്കുകയായിരുന്നു സംവിധായകൻ.

Advertisment

ചിത്രത്തിൽ ഏറെ ശ്രദ്ധനേടിയ 'ടു ടുട്ടു' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന താരങ്ങളാണ് വീഡിയോയിൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ചിത്രത്തിനായി ഒപ്പംനിന്ന എല്ലാവർക്കും സംവിധായകൻ നന്ദി പറയുന്നുണ്ട്. "നിന്റെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഈ സിനിമ സാധ്യമായതെന്നും, എന്റെ കൺമണിയോട് എപ്പോഴും നന്ദിയുണ്ടെന്നും നയൻതാരയെ ടാഗു ചെയ്ത് വിഘ്നേഷ് കുറിച്ചു.

ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായ വിജയ് സേതുപതിയേയും സാമന്തയേയും വിഘ്നേഷ് പ്രശംസിക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടുള്ള റോൾ അതിശയകരമായാണ് വിജയ് ചെയ്തതെന്ന് വിഘ്നേഷ് കുറിച്ചു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെയും അഭിനന്ദിക്കാൻ സംവിധായകൻ മടിച്ചില്ല.

Advertisment

രണ്ട് സ്ത്രീകളുമായുള്ള ത്രികോണ പ്രണയത്തിൽ കുടുങ്ങുന്ന റാംബോ എന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റൊമാൻ്റിക് കോമഡി ജോണറിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ കൺമണിയായി നയൻതാരയും ഖതീജയായി സാമന്തയും അഭിനയിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും റൗഡി പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്.

Read More Entertainment Stories Here

Vignesh Shivan Nayanthara Vijay Sethupathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: