/indian-express-malayalam/media/media_files/ILtqrSl4zWrzZh2QLko5.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തിയേറ്ററുകളിൽ ആഘോഷമാകുകയാണ് ഫഹദ് ഫാസിലിന്റെ 'ആവേശം.' ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആവേശം കണ്ടശേഷം താരങ്ങളെയും നിർമ്മാതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'ദശാബ്ദത്തിന്റെ വിജയം' എന്നാണ് ആവേശത്തെ നയൻതാര വിശേഷിപ്പിച്ചത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെയും ജിത്തു മാധവന്റെ സംവിധാനത്തെയും പ്രത്യേകം അഭിനന്ദച്ചായിരുന്നു നയൻസിന്റെ കുറിപ്പ്. മുൻപ് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
മലയാളം സിനിമ നേടുന്ന തുടർ വിജയങ്ങളെ പ്രോത്സാഹിപ്പിക്കാൻ മടികാണിക്കാത്ത താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ചെറിയ ബഡ്ജറ്റിലെത്തി കേരളത്തിന് പുറത്തും സൂപ്പർഹിറ്റായി മാറിയ 'പ്രേമലു'വിനെ പ്രശംസിച്ച് നേരത്തെ താരങ്ങൾ സ്റ്റോറി പങ്കുവച്ചിരുന്നു.
ബാംഗ്ലൂരിൽ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് ആൺകുട്ടികളും, അവരിലേക്ക് എത്തുന്ന രംഗന്റെയും സംഘത്തിന്റെയും കഥയാണ് ആവേശം. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെയാണ് ചിത്രം ഏറ്റെടുത്തത്. സമീപകാല സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ചവയ്ക്കുന്നത്.
ഫഹദ് ഫാസിലിനൊപ്പം പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Read More Entertainment Stories Here
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
- വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മെഗാസ്റ്റാർ; ഇങ്ങേരു മമ്മൂട്ടി അല്ല, ഫയർ ആണ്
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഇതാണ് ഫാമിലി പാക്ക് 'കരിങ്കാളിയല്ലേ;' വൈറൽ റീലൂമായി ആശാ ശരത്തും കുടുംബവും
- Manjummel Boys OTT: കാത്തിരിപ്പിനൊടുവിൽ മഞ്ഞുമ്മൽ ബോയ്സ് ഓടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.