scorecardresearch

10 വർഷങ്ങൾക്കുശേഷം അവരൊന്നിച്ച്; മമ്മൂട്ടിയ്ക്ക് ഒപ്പം നയൻതാര, ചിത്രങ്ങൾ വൈറൽ

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ ജോയിൻ ചെയ്ത് നയൻതാര, ചിത്രങ്ങൾ വൈറൽ

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ ജോയിൻ ചെയ്ത് നയൻതാര, ചിത്രങ്ങൾ വൈറൽ

author-image
Entertainment Desk
New Update
Mammootty Nayanthara Mahesh Narayanan Film

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ കൊച്ചി ലൊക്കേഷനിൽ ജോയിൻചെയ്ത്  നയൻതാര. ചിത്രത്തിന്റെ നാലാമത്തെ ഷെഡ്യൂളാണ് കൊച്ചിയിൽ നടക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന നയൻതാരയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

Advertisment

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുകയാണ് താരം. പുതിയ നിയമത്തിലാണ് ഏറ്റവും അവസാനം ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയത്. 

മൂന്നുവർഷങ്ങൾക്കു ശേഷം നയൻതാര മലയാളത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് മഹേഷ് നാരായണന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്.  അൽഫോൺസ് പുത്രൻ ചിത്രമായ ഗോൾഡ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാരയുടെ മലയാളചിത്രം. 

Advertisment

മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്നു എന്നതാണ് ഈ മഹേഷ് നാരായണൻ പടത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്ന ചിത്രമാണിത്.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയിലായിരുന്നു. ശ്രീലങ്ക, ലണ്ടന്‍,അബുദാബി,അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക.

പ്രശസ്ത ബോളിവുഡ് സിനിമാറ്റോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്‌ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോ ഡയറക്ടര്‍: ലിനു ആന്റണി, അസോ ഡയറക്ടര്‍:ഫാന്റം പ്രവീണ്‍. 

Read More

Mohanlal Nayanthara Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: