/indian-express-malayalam/media/media_files/6oFsv597z8bPEQgOL2eo.jpg)
മലയാളികളുടെ പ്രിയതാരം നവ്യ നായരുടെയും ബിസിനസ്സുകാരൻ സന്തോഷ് മേനോന്റെയും ഏകമകനാണ് സായി കൃഷ്ണ. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് നവ്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. മകനെപ്പറ്റി എപ്പോഴും അഭിമാനത്തോടെ സംസാരിക്കുന്ന ഒരമ്മയാണ് നവ്യ. അമ്മയുടെ നൃത്തപാരമ്പര്യവും പിൻതുടരുകയാണ് സായ് കൃഷ്ണ ഇപ്പോൾ.
“എൻ്റെ മകനുമൊത്തുള്ള നിമിഷങ്ങൾ പകർത്തുന്നു. വികൃതിയായ ചേഷ്ടകളും അതിശയിപ്പിക്കുന്ന അനുസരണവും, അശ്രദ്ധയും അതേസമയം ശ്രദ്ധാലുവും. അവൻ എൻ്റെ വഴികാട്ടിയാണ്, എൻ്റെ സഹായിയാണ്, ചിലപ്പോൾ സന്തോഷകരമായ പീഡനത്തിൻ്റെ ഉറവിടമാണ്! ഞാൻ നിന്നെ സ്നേഹിക്കുന്നു, എൻ്റെ എല്ലാം!," മകൻ വേദിയിൽ ചുവടുവച്ചതിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കിടുകയാണ് നവ്യ.
കൊച്ചിയിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന നൃത്തവിദ്യാലയം നടത്തുകയാണ് നവ്യ ഇപ്പോൾ. മാതംഗിയിലെ വിദ്യാർത്ഥിയാണ് സായ് കൃഷ്ണയും.
അമ്മാവനായ കെ.മധു സംവിധാനം ചെയ്ത 'ഇഷ്ടം' എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 'അഴകിയ തീയെ' എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്തിറങ്ങിയ 'നന്ദനം' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.
മുംബൈയിൽ ബിസിനസ്സ് ചെയ്യുന്ന സന്തോഷ് മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു നവ്യ. 2010 ജനുവരിയിലായിരുന്നു നവ്യയുടെ വിവാഹം. നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തി.
വിവാഹശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നൃത്തത്തിലും റിയാലിറ്റി ഷോകളിലുമൊക്കെ സജീവമാണ് നവ്യ.
Read More Entertainment Stories Here
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്; മക്കളുടെ വിജയങ്ങളിൽ അഭിമാനമെന്ന് ജ്യോതിക
- 200 കോടിയുടെ ചിത്രത്തിന് സംവിധായകന് കിട്ടിയ ശമ്പളം എത്രയെന്ന് അറിയാമോ?
- 'ഞാൻ മരിച്ചിട്ടില്ല', ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പൂനം പാണ്ഡെ
- അത് ചെയ്യാൻ നിത്യയെ കിട്ടില്ല എന്നവരോട് പറഞ്ഞേക്കൂ
- കാശിനോട് ഒരു താത്പര്യവുമില്ലാത്ത ആളാ... സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.