scorecardresearch

ലക്ഷ്യം കാണാത്ത പരീക്ഷണചിത്രം, 'നടന്ന സംഭവം' റിവ്യൂ: Nadanna Sambhavam Review

കഥാപാത്രത്തെ കൃത്യമായി ഉൾക്കൊണ്ട സുരാജിന്റെയും ബിജു മേനോന്റെയും അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്

കഥാപാത്രത്തെ കൃത്യമായി ഉൾക്കൊണ്ട സുരാജിന്റെയും ബിജു മേനോന്റെയും അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്

author-image
Aparna Prasanthi
New Update
Nadanna Sambhavam | Movie  Review

Nadanna Sambhavam Movie Malayalam Review

Nadanna Sambhavam Review: 'നടന്ന സംഭവം' എന്ന പേര് യൂണിവേഴ്സൽ ആണ്. ലോകത്ത് എവിടെ വേണമെങ്കിലും നടക്കാൻ സാധ്യതയുള്ള സംഭവത്തെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ഒരു വാക്കാണത്. ആ രീതിയിൽ തന്നെയാണ് ബിജു മേനോൻ- സുരാജ് ചിത്രത്തിന് ആ പേരിട്ടത് എന്ന് തോന്നുന്നു. സ്പൗസ് ജോക്കിൽ തുടങ്ങി വളരെ നേർത്ത അടരുകളിലുള്ള പുരുഷാധിപത്യത്തെയും ദാമ്പത്യത്തിലെ അതൃപ്തികളെയും പറ്റി പറഞ്ഞാണ് ചിത്രം മുന്നേറുന്നത്. ഒരു ശരാശരി മധ്യവർത്തി കുടുംബത്തെയും ദാമ്പത്യത്തെയും വരച്ചു കാണിക്കാൻ ചിത്രം ശ്രമിച്ചുക്കുന്നു. എന്നാൽ, തുടക്കത്തിൽ പറഞ്ഞതിൽ നിന്നും മാറി മറ്റെവിടെയോ ആണ് ചിത്രം ചെന്നവസാനിക്കുന്നത്. 

Advertisment

വിഷ്ണു നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ വളരെ റിയലിസ്റ്റിക് ആയ കള്ളുകുടി സദസിലൂടെയാണ് കഥയിലേക്ക് ഇറങ്ങുന്നത്. പ്രധാന കഥാപാത്രങ്ങളുടെ ചിന്തകളെ, ബോധ്യത്തെ ഒക്കെ വരച്ചു കാട്ടാൻ ഈ സദസ് ശ്രമിക്കുന്നു. പല തവണ പറഞ്ഞ കാര്യങ്ങളാണെങ്കിലും നടന്ന സംഭവമായത് കൊണ്ട് ഇത് മടുക്കുന്നില്ല. 

അടുത്തടുത്ത വില്ലകളിൽ താമസിക്കുന്ന പുരുഷന്മാർ ഒത്തു ചേർന്ന് കള്ളു കുടിക്കുന്നു. ഭാര്യ അത്ര പോരാ എന്നതും ലോകത്തെ മറ്റ് സ്ത്രീകൾ അവരെ പ്രലോഭിപ്പിക്കുന്നതും ഇവർക്ക് വിഷയമാവുന്നു. ഇവരുടെ ഭാര്യമാർ അസംതൃപ്തരും അസ്വതന്ത്രരുമാണ്. ഈ സംഘർഷത്തിലേക്ക് ചാമിങ് ആയ ഒരു മധ്യവയസ്കനും കുടുംബവും എത്തുന്നു. ഇയാളും ഭാര്യയും തമ്മിലുള്ള സ്വതന്ത്രമായ ഇടപെടലുകളും സൗഹാർദപൂർവമായ പെരുമാറ്റവുമെല്ലാം സ്ത്രീകൾക്കിടയിൽ അയാളെ സമ്മതനാക്കുന്നു. ഇത് മറ്റു പുരുഷമാർക്കിടയിൽ അയാളോട് അസൂയയും പരിഭവവും ഉണ്ടാക്കുന്നു. ഈ ഇതിവൃത്തത്തിൽ നിന്ന് കൊണ്ട് ഇതിന്റെ പല അടരുകളെ വിശകലനം ചെയ്തു കൊണ്ടാണ് നടന്ന സംഭവം മുന്നോട്ട് നീങ്ങുന്നത്. 

സിനിമയുടെ സാമൂഹ്യ പ്രസക്തിയും മാനങ്ങളും ഒക്കെ മാറ്റി നിർത്തിയാൽ സൗന്ദര്യശാസ്ത്രപരമായി ഒന്നും ഈ സിനിമ തരുന്നില്ല. കൃത്യം രണ്ട് മണിക്കൂറാണ് സിനിമയുടെ നീളം. ആ രണ്ട് മണിക്കൂറാവാൻ വേണ്ടി കഷ്ടപ്പെടുന്നത് പോലെയാണ് പല രംഗങ്ങളും കാണുമ്പോൾ തോന്നുക. ഒരു പ്രധാന കഥാതന്തുവിൽ നിന്ന് സിനിമയിലേക്കെത്തുമ്പോൾ പലയിടത്തും ഒന്നും പറയാനും കാണിക്കാനുമില്ലാതെ ചിത്രം ഇടറുന്നതായി കാണാം. പൊലീസ് സ്റ്റേഷനും കുറച്ചധികം അനാവശ്യ കഥാപാത്രങ്ങളും ഒക്കെ കൂടി വന്നും പോയും സംഭാഷണങ്ങൾ പറയുന്നത് പോലെ തോന്നി. 

Advertisment

സദാചാര പൊലീസിങ്, സ്വകാര്യത്യയിലേക്കുള്ള ഒളിഞ്ഞു നോട്ടം തുടങ്ങി ഒരുപാട് വിഷയങ്ങൾ ഇടക്ക് വന്നു പോകുന്നുണ്ട്. പക്ഷെ ഇതൊന്നും തുടർച്ചയില്ലാതെ പറഞ്ഞു വച്ചത് പോലെ തോന്നി. ചിലയിടത്തൊക്കെ സ്ത്രീപക്ഷവും രാഷ്ട്രീയ ശരിയുമാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് മനസിലാക്കി അതിനൊത്ത് സീൻ ഒപ്പിക്കാനുള്ള ശ്രമമായി തോന്നി. ആ ശ്രമം പലയിടത്തും തുടർച്ചകളില്ലാതെ അവസാനിച്ചതായും തോന്നി. 

കണ്ടന്റ് മാത്രം ശ്രദ്ധിച്ചാണ് നടന്ന സംഭവം മുന്നോട്ട് നീങ്ങുന്നത്. സാങ്കേതികമായി അത് കൊണ്ട് തന്നെ ഒരു വിഭാഗത്തിലും സിനിമ സൂക്ഷ്മ ശ്രദ്ധ പുലർത്തിയിട്ടില്ല. കണ്ടന്റിലേക്ക് തന്നെ മടങ്ങി വന്നാൽ അതിലും പലപ്പോഴും വലിച്ചു നീട്ടലുകളും നീട്ടി പരത്തലുകളും കണ്ടു. അതുണ്ടാക്കുന്ന ആയാസം സിനിമ കാണുന്നവർക്ക് പലപ്പോഴും ഉണ്ടായി. 

കഥാപാത്രത്തെ നന്നായി തന്നേ ഉൾക്കൊണ്ട സുരാജിന്റെയും ബിജു മേനോന്റെയും അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. പുരുഷ അഹന്തയുടെ സട്ടിൽ ആയ വയലൻസിന്റെ ഒക്കെ സൂക്ഷ്മ ഭാവങ്ങൾ അയാളിൽ ഭദ്രമായിരുന്നു. അയ്യപ്പനും കോശിക്കും ശേഷം പ്രശസ്തമായ ബിജു മേനോന്റെ റോ റസ്റ്റിക്ക് ഫൈറ്റ് പിന്നീട് ഉപയോഗിച്ചത് നടന്ന സംഭവത്തിലാണ് എന്ന് തോന്നുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ രണ്ട് ആണുങ്ങൾ തമ്മിലുള്ള ഈഗോ പ്രശ്നം ആവുന്ന ടിപ്പിക്കൽ മലയാള സിനിമാ കാഴ്ച്ചയിൽ നടന്ന സംഭവം അവസാനിച്ചു. 

എന്തൊക്കെയോ പറയാൻ ശ്രമിച്ചു മറ്റെന്തോ പറഞ്ഞവസാനിപ്പിക്കുന്ന പല മലയാള സിനിമാ പരീക്ഷണങ്ങളിൽ ഒന്നായി നടന്ന സംഭവവും മാറി.

Read More Entertainment Stories Here

Biju Menon Suraj Venjarammud Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: