scorecardresearch

തമിഴിലെ ജോജുവും മലയാളത്തിലെ സേതുവും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച് ജോജു ജോർജ്

വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച് ജോജു ജോർജ്

author-image
Entertainment Desk
New Update
Joju George, Vijay Sethupathi

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾക്ക് പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് വിജയ് സേതുപതിയും ജോജു ജോർജും. മലയാളത്തിലും തമിഴിലും വ്യത്യസ്ത സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ ഈ രണ്ടു താരങ്ങൾക്കും സാധിച്ചിട്ടുണ്ട്. ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും രണ്ടു താരങ്ങളെയും ഒറ്റ ഫ്രെയിമിൽ കണ്ട ആകാഷയിലാണ് ആരാധകർ ഇപ്പോൾ.

Advertisment

വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ജോജു ജോർജ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം, സേതുപതിയെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന ക്യാപ്ഷനും ജോജു പങ്കുവച്ചു. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് ചിത്രത്തിൽ കമന്റ് ചെയ്യുന്നത്.

'തമിഴിലെ ജോജുവും മലയാളത്തിലെ സേതുവും,' എന്നാണ് പോസ്റ്റിൽ ഒരു ആരാധകൻ കമന്റ് ചെയ്തത്. രണ്ട് താരങ്ങളെയും ഒരുമിച്ച് ഒരു സിനിമയിൽ കാണാനുള്ള ആഗ്രഹവും ആരാധകർ കമന്റിൽ പങ്കുവച്ചു.

Advertisment

മണിരത്നം സംവിധാനം ചെയ്യുന്ന തഗ്‌ലൈഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് ജോജു. കഴിഞ്ഞ ദിവസം, ചിത്രത്തിന്റെ ഷൂട്ടിനിടെ താരത്തിന് പരിക്ക് പറ്റിയിരുന്നു. ഹെലികോപ്റ്ററിൽനിന്നും ചാടി ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലേറ്റതിനെ തുടർന്ന്, ജോജു ചികിത്സകൾക്കായി കൊച്ചിയിലേക്ക് എത്തിയിരുന്നു.

അതേസമയം, മഹാരാജ എന്ന ചിത്രത്തിലൂടെ നായക വേഷത്തിലേക്ക് ഗംഭിര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് വിജയ് സേതുപതി. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണിത്. ഗംഭീര പ്രതികരണമാണ് ചിത്രം നേടുന്നത്. നിഥിലൻ സ്വാമിനാഥനാണ് സംവിധാനം. മലയാളി താരം മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More Entertainment Stories Here

Joju George Vijay Sethupathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: