/indian-express-malayalam/media/media_files/nWQgC5MuuJd5q3HyV1Mz.jpg)
കുറച്ചുവർഷങ്ങളായി മലയാളികൾക്ക് ഏറെ സുപരിചിതമായ വാക്കാണ് ഇല്ലുമിനാറ്റി. ലൂസിഫർ എന്ന ചിത്രവും അടുത്തിടെയിറങ്ങിയ ആവേശവുമൊക്കെ ഇല്ലുമിനാറ്റി എന്ന വാക്കിനു നൽകിയ പ്രശസ്തിയേറെയാണ്. എന്താണ് സത്യത്തിൽ ഈ ഇല്ലുമിനാറ്റി എന്ന് അറിയാമോ?
ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നും അതില്‍ ഉള്‍പ്പെട്ടവരാണ് ഇലുമിനാറ്റികള്‍ എന്നുമാണ് പൊതുവെ പറയാറുള്ളത്. ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മുരളി ഗോപി ഇല്ലുമിനാറ്റിയെ കുറിച്ച് പറയുന്നതു കേൾക്കാം.
"നമ്മൾ ഈ കാണുന്ന സിസ്റ്റം, ഗവൺമെന്റ് പോളിസികൾ, ദൈനംദിന ജീവിതത്തിൽ കണ്ടു കണ്ടില്ലെന്നു പോവുന്ന പരസ്യങ്ങൾ, അവയുടെ സ്റ്റൈൽ എന്നിങ്ങനെ വലുതും ചെറുതുമായ കാര്യങ്ങൾ വരെ ഒരു പ്രത്യേക ഡിസൈനിൽ നമ്മുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും അത് നമ്മൾ അറിയാത്തതാണെന്നും ആ ഡിസൈനു അനുസരിച്ചാണ് നമ്മൾ ചലിക്കുന്നതെന്നും ഈ ആശയത്തിനെ ഗൈഡ് ചെയ്യുന്ന ഒരു ഗ്രൂപ്പ് ഉണ്ടെന്നതുമായ ആശയമാണ് ഇല്ലുമിനാറ്റി," എന്നാണ് ക്ലബ്ബ് എഫ് എമ്മിനു നൽകിയ അഭിമുഖത്തിനിടെ മുരളി ഗോപി പറഞ്ഞത്.
ചുരുക്കിപ്പറഞ്ഞാൽ, വലിയ സ്വാധീനശക്തിയുള്ള ആളുകൾ, കോർപ്പറേറ്റുകൾ എന്നിവരൊക്കെ തീരുമാനിക്കുന്നതുപോലെ നമ്മുടെ ജീവിതം പോവുന്നതിനെയാണ് ഈ വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. നമ്മൾ നമ്മുടെ ഇഷ്ടത്തിനും തീരുമാനങ്ങൾക്കും അനുസരിച്ചാണ് ജീവിക്കുന്നത് എന്നു കരുതുമ്പോഴും നമ്മളെ ആരൊക്കെയോ അവരുടെതായ രീതിയിൽ ജീവിപ്പിക്കുകയാണ് എന്നു ചുരുക്കം.
പൃഥ്വിയൊരു ഇല്ലുമിനാറ്റിയാണോ? എന്ന അവതാരകന്റെ ചോദ്യത്തിന് 'ഞങ്ങൾ ഇലുമിനാറ്റികള്‍ അതിനെ കുറിച്ചു പറയാറില്ല," എന്നായിരുന്നു മുരളി ഗോപിയുടെ ചിരിയോടെയുള്ള മറുപടി.
View this post on InstagramA post shared by Club FM Kerala (@clubfmkerala)
ഇലുമിനാറ്റിയെക്കുറിച്ച് പല കഥകളാണ് ലോകത്ത് പ്രചരിക്കുന്നത്. ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവരാണ് ഇലുമിനാറ്റികള്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. പണം, ബുദ്ധി, കരുത്ത് എന്നിവ കൊണ്ട് കാലത്തെ പോലും പിടിച്ചുകെട്ടാൻ കെൽപ്പുള്ളവരാണ് ഇലുമിനാറ്റികൾ എന്നും പറഞ്ഞുവരുന്നു.
1700 കളില്‍ ബവേറിയന്‍ പ്രഫസറാണ് ഇലുമിനാറ്റിക്ക് രൂപം കൊടുത്തത് എന്നാണ് നിലവിലുള്ള ഒരു സിദ്ധാന്തം. നാട്ടില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും മതമേധാവിത്വങ്ങള്‍ക്കും എതിരെ പോരാടുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. യുക്തിയെയും വിദ്യാഭ്യാസത്തെയും വളര്‍ത്തിയെടുത്ത് സമൂഹത്തെ നന്നാക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം.
Read More
- പ്രിയപ്പെട്ട അയൽക്കാരന്റെ വീട്ടിലെ കല്യാണത്തിന് കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
- അമ്മയ്ക്ക് ചക്കരയുമ്മ; ശാലിനിയെ ചേർത്തുപിടിച്ച് ആദ്വിക്
- വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബമെന്ന് ഈ ചിത്രം പറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us